കറക്കം തന്നെ കറക്കം
ഭൂമി ഒരു സെക്കന്റ് പോലും നില്‍ക്കാതെ കറങ്ങിക്കൊ ണ്ടിരിക്കുകയാണ്. രാവും പകലും ഉണ്ടാകുന്നത് ഭൂമിയുടെ ഈ കറക്കം കൊണ്ടാണ്. ഭൂമിയെങ്ങാന്‍ നിന്നു പോയാല്‍ പിന്നത്തെ അവസ്ഥ ചിന്തിക്കാന്‍ പോലുമാവില്ല.
ഭൂമി ചുറ്റിക്കറങ്ങുന്നതിനു കൃത്യമായ വഴിയുണ്ട്. ഒരു സാങ്കല്പിക അച്ചുതണ്ടില്‍ നിന്നാണ് അതു കറങ്ങുന്നത്.ഇങ്ങനെ ഒരു വട്ടം കറങ്ങാനെടുക്കുന്ന സമയമാണ് ഒരു ദിവസം. അതായത് 24 മണിക്കൂര്‍.
ഭൂമിയിലെ പല പ്രദേശങ്ങളിലെയും സമയം തമ്മില്‍ വ്യത്യസമുണ്ട്. അതിനാല്‍ സമയത്തിന്‍റെ അടിസ്ഥാനത്തില്‍ ഭൂമിയെ പല മേഖലകളായി തിരിച്ചിരിക്കുകയാണ്.ഈ മേഖലകള്‍ തമ്മിലുള്ള അകലം 15 ഡിഗ്രിയാണ് അതായത് ഒരു മണിക്കൂര്‍.
ഇംഗ്ലണ്ടിലെ ഗ്രീനിച്ച് എന്ന സ്ഥലത്തെ സമയമാണ് ലോകത്തിലെ സ്റ്റാന്‍ഡേര്‍ഡ് സമയത്തിനാധാരം ലോകത്തെ മുഴുവന്‍ 24 മേഖലകളായി തിരിച്ച് ഓരോ മേഖലയും ൨൪ മണിക്കൂര്‍ വ്യത്യാസത്തിലാക്കിയാണ് സ്റ്റാന്‍ഡേര്‍ഡ് സമയം ഉണ്ടാക്കിയിരിക്കുന്നത്.
ഗ്രീനിച്ച് രേഖയ്ക്ക് കിഴക്കോട്ടുള്ള രാജ്യങ്ങളിലെ സമയം എപ്പോഴും ഗ്രീനിച്ച് സമയത്തിനു മുന്നിലായിരിക്കും, പടിഞ്ഞാറേയ്ക്കുള്ള രാജ്യങ്ങളിലെ സമയം ഗ്രീനിച്ചിനു പിന്നിലാണ് ഇന്ത്യന്‍ സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ അഞ്ചര മണിക്കൂര്‍ മുന്നിലാണ്. അതായത് ഗ്രീനിച്ച് സമയം ഉച്ചയ്ക്ക് 12 മണിയായിരിക്കുമ്പോള്‍ ഇന്ത്യയില്‍ വൈകിട്ട് അഞ്ചരമണിയായിരിക്കണം.
ഭൂമി എപ്പോഴും സൂര്യന് അഭിമുഖമായാണ് നില്‍ക്കുന്നത്. സൂര്യനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ദിവസങ്ങള്‍ കണക്കാക്കുന്നതെന്നതിനാല്‍ ഇവയെ സൗരദിനമെന്നു വിളിക്കുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ദിവസങ്ങളുണ്ട്. താരദിനങ്ങളെന്നാണ് അവയ്ക്കു. മറ്റൊന്നിനെ അടിസ്ഥാനമാക്കി മാത്രമേ നമുക്ക് കണക്കാക്കാന്‍ കഴിയൂ.ചലിക്കാത്ത സൂര്യനെ ആസ്പദമാക്കി നാം ഭൂമിയുടെ ചലനത്തെ അളക്കുന്നു. സൂര്യനും ചലിക്കുന്ന ഒരു വസ്തുവായിരുന്നുവെങ്കില്‍ കുഴഞ്ഞതു തന്നെ. ദിവസം കണക്കാക്കാന്‍ പിന്നീട് നമുക്കൊരിക്കലും സൂര്യനെ ആശ്രയിക്കാനാവില്ല! സൂര്യനും നക്ഷത്രങ്ങളുമൊന്നും ആകാശത്തില്ലായിരുന്നെങ്കില്‍ ഭൂമിയുടെ ചലനസമയം അളക്കാന്‍ കഴിയുമായിരുന്നില്ല എന്നു ചുരുക്കം.
ഭൂമി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെയും വലം വയ്ക്കുന്നുണ്ട്.ഒരു കറക്കം മുഴുവനാകുമ്പോഴേക്കും ഭൂമി അതിന്‍റെ ഭ്രമണപഥത്തിലൂടെ ഏതാണ്ട് ഇരുപത്തിനാലു ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരിക്കും.
ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സൗരദിനത്തേക്കാള്‍ പ്രിയം താരദിനമാണ് കാരണം, സൗരദിനത്തിലെ ഒരു ദിവസത്തിനു 24 മണിക്കൂറിനേക്കാള്‍ നീളമുണ്ടാകും, അതായത് സദാകറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ സൂര്യനഭിമുഖമായി വരാന്‍ 24 മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കും. ഇങ്ങനെ വരുമ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ദിവസം കണക്കുകൂട്ടാന്‍ പ്രയാസമാണ്. എന്നാല്‍ താരദിനത്തി ലാണെങ്കില്‍ ഈ കുഴപ്പമില്ല. താരദിനത്തിന്റെ നീളം കൃത്യം ഇരുപത്തിനാലുമണിക്കൂര്‍ തന്നെയാണ്.
മഹാനായ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലര്‍ ഗ്രഹങ്ങളെക്കുറിച്ച് മൂന്നു നിയമങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഏതു ഗ്രഹവും സൂര്യനെ ചുറ്റുന്നത് ഏതാണ്ട് വൃത്താകൃതിയിലുള്ള ഒരു വഴിയിലൂടെയാണെന്നായിരുന്നു കെപ്ലറുടെ ആദ്യനിയമo. ഏതു ഗ്രഹവും സൂര്യന്‍റെ അടുത്തു കൂടി സഞ്ചരിക്കുമ്പോള്‍ അതിനു വേഗം കൂടും എന്ന് അദ്ദേഹം രണ്ടാം നിയമത്തിലൂടെ സമര്‍ഥിച്ചു.
ഒരു ഗ്രഹം സൂര്യനെ ചുറ്റാനെടുക്കുന്ന സമയത്തെ പീരിയഡ് എന്നാണദ്ദേഹo വിളിച്ചത്.രണ്ടു ഗ്രഹങ്ങളുടെ പിരീയഡുകളും സൂര്യനില്‍ നിന്നുള്ള അവയുടെ ദൂരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നതാണ് കെപ്ലറുടെ മൂന്നാം നിയമം.