EncyclopediaSpace

ഭൂമിയുടെ അയല്‍വാസികള്‍

നല്ല അയല്‍ക്കാരുള്ളത് എപ്പോഴും നല്ലതാണ്. അക്കാര്യത്തില്‍ ഭൂമിക്ക് ഭാഗ്യമുണ്ട്. സൗരയൂഥത്തില്‍ ഭൂമിക്ക് കുറച്ച് നല്ല അയല്‍ക്കാരാണുള്ളത്. ബുധന്‍, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആ അയല്‍ക്കാര്‍. പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ വലിയ അടുപ്പത്തിലാണ്.
ഈ അടുപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളെ രണ്ടു ഗ്രൂപ്പായി തിരിക്കാം. ഭൂമിയും വ്യാഴവുമാണ് ഈ രണ്ടു ഗ്രൂപ്പുകളുടെയും നേതാക്കള്‍.
സൂര്യനോട് കൂടുതല്‍ അടുത്തുകിടക്കുന്ന ഗ്രഹങ്ങളാണ് ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ കാര്‍ബണ്‍ ഇരുമ്പ് തുടങ്ങിയ പദാര്‍ഥങ്ങള്‍ അടങ്ങിയ വാതകങ്ങളില്‍ നിന്നാണ് അവയുണ്ടായിട്ടുള്ളത്, താരതമ്യേന കനം കുറഞ്ഞ മറ്റുചില വാതകങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കിലും സൂര്യന്‍റെ ചൂടു കാരണം അവയെല്ലാം കത്തിനശിച്ചു.
പക്ഷെ സൂര്യനില്‍ നിന്നു ഏറെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന വ്യാഴം, ശനി, യുറാനസ് എന്നീ ഗ്രഹങ്ങളില്‍ സൂര്യന്‍റെ ചൂടു കുറവായതിനാല്‍ കട്ടിയുള്ള വസ്തുക്കള്‍ അവിടെ കുറവാണ്.
ഭൂമി ഉരുണ്ടാതാണെന്ന് പുരാതന’ ഗ്രീസിലെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഭൂമിയുടെ ഭ്രമണപഥ൦ പോലും അവര്‍ അന്നേ കണ്ടെത്തി എന്നാല്‍ റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ചയോടെ വിലപ്പെട്ട ഈ അറിവുകള്‍ ലോകത്തിനു നഷ്ടപ്പെട്ടു പിന്നീട് നവോത്ഥാന കാലഘട്ടത്തിലാണ് ഈ അറിവുകള്‍ വീണ്ടെടുക്കുന്നത്.
ഭൂമി ഗോളാകൃതിയിലാണെങ്കിലും പന്തുപോലെ പൂര്‍ണമായും ഉരുണ്ടതല്ല. ധ്രുവങ്ങളാല്‍ അതായത് മുകളിലും താഴെയും അല്പം പരന്നും നടുവംശം പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലുമാണ് ഭൂമിയുടെ ആകൃതി, ഭൂമിക്കു മാത്രമല്ല വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങള്‍ക്കും ഇതേ ആകൃതിയാണ്.
ഭൂമിയുടെ ഈ ആകൃയ്ക്കുള്ള കാരണം കണ്ടെത്തിയത് ഐസക് ന്യൂട്ടനാണ് കറങ്ങുന്ന എല്ലാ വസ്തുക്കളും കേന്ദ്രഭാഗത്ത് നിന്നു അകന്നു പോകാന്‍ ശ്രമിക്കുന്നു എന്നദ്ദേഹം തെളിയിച്ചു. വസ്തുക്കളുടെ കറക്കത്തിന്‍റെ വേഗം കൂടുമ്പോള്‍ കേന്ദ്രത്തില്‍ നിന്നകലാനുള്ള ശ്രമവും കൂടും.
ഒരു സാങ്കല്പിക അച്ചുതണ്ടില്ലാണല്ലോ ഭൂമിയുടെ കറക്കം അതിനിടെ ഭൂമിയിലെ വസ്തുക്കള്‍ അച്ചുതണ്ടില്‍’ നിന്നും തെറിച്ചുപോകാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍ ഭൂഗുരുത്വാകര്‍ഷണo കാരണ൦ അവയ്ക്ക് അതിനു കഴിയുന്നില്ല. പകരം അവ അല്പം പുറത്തേക്ക് തള്ളിനില്‍ക്കുന്നു.പകരം അവ അല്പം പുറത്തേക്ക് തള്ളിനില്‍ക്കുന്നു. ഭൂമിയുടെ കറക്കത്തിന്റെ വേഗം ഏറ്റവും കൂടുതലുള്ള മധ്യഭാഗമാണ് പുറത്തേക്ക് കൂടുതല്‍ തള്ളിനില്‍ക്കുക.