ഭൂമിയും ജീവനും
ഭൂമിയില്‍ ജീവനുണ്ടായിട്ട് 350 കോടി വര്‍ഷത്തലധികമായി എന്നു ശാസ്ത്രജ്ഞമാര്‍ കരുതുന്നു.ഭൂമിയില്‍ ജീവനുണ്ടായത് എങ്ങനെയെന്നതിനെക്കുറിച്ച് പണ്ടുകാലം മുതലേ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
മറ്റു ഗ്രഹങ്ങളില്‍ നിന്നോ മറ്റു നക്ഷത്രങ്ങളില്‍ നിന്നോ വന്നതാകാം ജീവനു കാരണമായ വസ്തു എന്നതായിരുന്നു ആദ്യകാലം മുതലേയുള്ള ഒരു വാദം, എന്നാല്‍ ഇപ്പോള്‍ ഇത്തരം സിദ്ധാന്തങ്ങള്‍ ആരും കണക്കില്ലെടുക്കുന്നില്ല. ജീവന്‍ ഭൂമിയില്‍ തന്നെ ഉണ്ടായതെന്ന അഭിപ്രായത്തോടാണ് കൂടുതല്‍ ശാസ്ത്രജ്ഞന്മാരും യോജിക്കുന്നത്.
പ്രാചീനകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്ന അന്തരീക്ഷത്തിലെ വാതകങ്ങളില്‍ നിന്നു ജീവനുണ്ടാവാന്‍ കാരണമായ അമിനോ ആസിഡ് വേര്‍തിരിഞ്ഞു എന്ന വാദമാണ് ഇപ്പോള്‍ കൂടുതല്‍ പേരും അംഗീകരിക്കുന്നത്. സ്റ്റാന്‍ലി മില്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ വാദത്തിനു ശക്തമായ പിന്തുണ നല്‍കി 1953-ലാണ് അദ്ദേഹം തന്‍റെ പരീക്ഷണ ഫലം ലോകത്തെ അറിയിച്ചത്.
നോബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞനായിരുന്നു ഹാരോള്‍ഡ് യൂറി.പ്രാചീന കാലത്ത് ഭൂമിയിലെ അന്തരീക്ഷത്തില്‍ ഏതൊക്കെ വാതകങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയം,ഹൈഡ്രജന്‍,മീഥേയ്ന്‍, അമോണിയ നീരാവി തുടങ്ങിയവയായിരുന്നു 350 കോടി വര്‍ഷം മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.
ജീവനുണ്ടാകാന്‍ കാരണമായ അമിനോ ആസിഡിന്റെ ഘടകങ്ങള്‍ ഭൂമിയിലെ അന്നത്തെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു.ഈ ഘടകങ്ങള്‍ ഭൂമിയിലെ അന്നത്തെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു.ഈ ഘടകങ്ങള്‍ യോജിച്ചാല്‍ അമിനോ ആസിഡായി മാറുകയില്ലെ എന്നതായിരുന്നു മില്ലറുടെ ചിന്ത. അന്തരീക്ഷത്തില്‍ ഉണ്ടായ മിന്നലുകളിലെ വൈദ്യുതപ്രസരം അമിനോ ആസിഡിന്‍റെ വിവിധ ഘടകങ്ങളെ തമ്മില്‍ യോജിപ്പിച്ചിരിക്കാം.ആ തന്മാത്രകള്‍ സമുദ്രത്തിലെ ജലത്തില്‍ വീണിരിക്കാം എന്നും മില്ലര്‍ ചിന്തിച്ചു.ഇതൊരു പരീക്ഷണത്തിലൂടെ തെളിയിക്കാനും മില്ലറിനു കഴിഞ്ഞു.
സമുദ്രത്തിലയിരുന്ന ഭൂമിയിലെ ആദ്യകാല ജീവികള്‍,അനേകം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. ആദ്യം കരയിലേക്ക് കുടിയേറിയത് സസ്യങ്ങളാണ്. പിന്നെ ജന്തുക്കളും കരയിലേക്ക് കയറാന്‍ തുടങ്ങി. എങ്കിലും ഈ ജീവികള്‍ മുട്ടയിടാന്‍ കടലിലേക്ക് പോകുമായിരുന്നു.
കരയില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് ഇഴജന്തുക്കളായിരുന്നു.ഉറച്ച പുറന്തോടുള്ള മുട്ടകള്‍ പരിണാമചരിത്രത്തിലെ ഒരു നാഴികക്കല്ലുതന്നെയാണ്. അത്തരം മുട്ടകളിടാന്‍ തുടങ്ങിയതോടെയാണു മുട്ടയിടാനായി ജീവികള്‍ക്ക് കരയിലേക്ക് പോകേണ്ടാത്ത അവസ്ഥ വന്നത്.
ഏതാണ്ട് 25 കോടിയിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയില്‍ ഉരഗഭീമന്മാരായ ദിനോസറുകള്‍ പ്രത്യക്ഷപ്പെട്ടത്, ഏകദേശം 16 കോടി വര്‍ഷം അവര്‍ ഭൂമി അടക്കിവാണു.
ഏകദേശം 50 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനുഷ്യന്‍റെ പൂര്‍വികള്‍ ജന്മമെടുത്തത് മനുഷ്യന്‍റെ മുന്‍ഗാമികളായി അറിയപ്പെടുന്ന ആ ജീവികള്‍ക്ക് ആസ്ട്രലോപിത്തക്കസ് എന്നാണ് ശാസ്ത്രജ്ഞന്മാര്‍ നല്‍കിയ പേര്.