കുരങ്ങുകളിലെ കുള്ളന്മാര്‍
അണ്ണാന്റെ വലിപ്പം മാത്രമുള്ള ചില ഇത്തിരിക്കുഞ്ഞന്മാര്‍ കുരങ്ങുകള്‍ക്കിടയിലുണ്ട്. മാര്‍മോസൈറ്റുകളും ടാമറിനുകാലുമാണവ. ആമസോണ്‍ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കാലിലെ തള്ളവിരലിലുള്ള നഖമൊഴികെ ബാക്കിയെല്ലാം നീണ്ടു വളഞ്ഞ നഖങ്ങള്‍ ആണ്. തലയില്‍ തൊപ്പി പോലുള്ള രോമങ്ങളോ താടിമീശയോ കുഞ്ചിരോമങ്ങളോ ഒക്കെ പലയിനങ്ങളിലും കാണാം.
എംപറര്‍ ടാമറിനുകളിലാകട്ടെ നീണ്ടുവളഞ്ഞ ഒരുഗ്രന്‍ കൊമ്പന്‍ മീശ തന്നെയുണ്ട്.ഇരുണ്ട ചാരനിറത്തിലുള്ള മുഖത്തിന് വെളുത്ത കൊമ്പന്‍മീശ! പത്തിഞ്ചില്‍ താഴെ മാത്രം വലിപ്പമുള്ള ഇവയ്ക്ക് അത്ര തന്നെയുള്ള ഒരു വാലുമുണ്ട്. ചെറിയ കൂട്ടങ്ങളായി കഴിയുന്ന ടാമറിനുമുകളില്‍ ധാരാളം ഇനങ്ങളുണ്ട്.
അണ്ണാനെപ്പോലുള്ള കുരങ്ങുകള്‍ ആണ് തെക്കേയമേരിക്കയില്‍ കൂടുതലായി കാണപ്പെടുന്ന ‘സ്ക്വിറല്‍ മങ്കികള്‍’. ഒരടിയോളം നീളമുള്ള വാലുമാണ് ഇവയ്ക്ക്. ഉയര്‍ന്ന പ്രദേശങ്ങളിലെ കാടുകളില്‍ വൃക്ഷത്തലപ്പുകളിലാണ് ഇവയുടെ വാസം. ഒരു കൂട്ടത്തില്‍ നൂറോളം അംഗങ്ങളുണ്ടാകും.
ഇണക്കിവളര്‍ത്താനും പരീക്ഷണമൃഗങ്ങളാക്കാനും അണ്ണാന്‍കുരങ്ങുകളെ ധാരാളമായി പിടികൂടാറുണ്ട്.