താജ് മഹലിന് ഡ്യൂപ്ലിക്കേറ്റ്
താജ്മഹല്‍ മാതൃകയാക്കി നിര്‍മ്മിച്ച ഒരു ചെറിയ താജ്മഹലുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍. ഔറ൦ഗസീബിന്റെ പുത്രന്‍ അസം ഷായാണ് ഇത് പണികഴിപ്പിച്ചത്.
ഷാജഹാന്‍ താജ്മഹല്‍ പണികഴിപ്പിച്ചത് പ്രിയതമയുടെ ശവകുടീരം എന്ന നിലയിലാണല്ലോ.എന്നാല്‍ അസംഷ മിനി താജ്മഹല്‍ പണിതത്. അമ്മയായ ദില്‍രാസ് ബാനോ ബീഗത്തിന്റെ ഓര്‍മ്മയ്ക്കാണ് ബിബി കാ മഖ്ബാരാ എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
1660-ല്‍ പണിത ഈ മിനി താജ്മഹലില്‍ യഥാര്‍ത്ഥ താജ്മഹലിലുള്ളത് പോലുള്ള മിനാരങ്ങളും സ്തൂപങ്ങളും പൂന്തോട്ടവുമെല്ലാമുണ്ട്.പക്ഷെ ഒരിടത്തും ആഗ്രയിലെ യഥാര്‍ത്ഥ താജ് മഹലിന്റെ ഭംഗിയില്ലെന്ന് മാത്രം.ഇതിന്‍റെ ചില ഭാഗങ്ങള്‍ മാര്‍ബിള്‍പോലുമല്ല,സിമന്റാണ്,പക്ഷെ മികച്ച നിലവാരമുള്ള സിമാന്റായതിനാല്‍ മാര്ബിളിന്റെ തിളക്കം കിട്ടിയിട്ടുണ്ട്.