CountryEncyclopediaUAE

ദുബായ്

ദുബായ് (അഥവാ ദുബൈ, ദുബയ്യ്) (അറബിയിൽ دبيّ, ഇംഗ്ലീഷ് ഉച്ചാരണം: dubaīy, Dubai) എന്നത് അറേബ്യൻ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലിപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ് അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം, ഫൈനും ഫീസും ആണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, പേർഷ്യൻ ഉൾക്കടലിന്റെ തെക്കുകിഴക്കൻ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ദുബായ്യും അബുദബിയും ആണ് ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണ സഭയിൽ വീറ്റോ അധികാരമുള്ള രണ്ടു സംസ്ഥാനങ്ങൾ. ദുബായ് നഗരം സംസ്ഥാനത്തിന്റെ വടക്കൻ തീരപ്രദേശത്ത് ദുബയ്-ഷാർജ-അജ്മാൻ നഗരപ്രദേശത്തിന്റെ ശീർഷസ്ഥാനത്തായും സ്ഥിതി ചെയ്യുന്നു.

കുറച്ചുകാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബൈ ഇന്നൊരും ലോകനഗരമായും ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ പാർക്കുന്നു. വ്യോമമാർഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബൈ. 1960 കളിൽ ദുബൈയുടെ പ്രധാന വരുമാന സ്രോതസ്സുകൾ വ്യാപാരവും എണ്ണപര്യവേഷണ ഗവേഷണത്തിൽ നിന്നുള്ള നികുതിയുമായിരുന്നു. 1966 ൽ എണ്ണപ്പാടങ്ങളുടെ കണ്ടെത്തൽ ദുബൈ നഗരത്തിന്റെ ആദ്യകാല വികസനത്തിനു വഴിയൊരുക്കി. എന്നാൽ എണ്ണശേഖരം വളരെ പരിമിതവും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 5% വും മാത്രമായി പരിമിതമാണ്.പടിഞ്ഞാറൻ ശൈലിയിലുള്ള ദുബായിലെ വ്യാപാരത്തിന്റെ ഊന്നൽ വിനോദ വ്യവസായം, വ്യോമയാനം. ഭൂവിനിമയം, ധനവിനിമയം എന്നിവയാണ്.

അടുത്തകാലത്തായി ചില അത്യാധുനികവും അനന്യവുമായ വൻ നിർമ്മിതികൾ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. അംബരചുംബികളായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു. ഇതേ കാരണങ്ങൾ കൊണ്ടു തന്നെ, തെക്കൻ ഏഷ്യയിൽ നിന്നുള്ള നിർമ്മാണപ്രവർത്തകരുടെ മേലെയുള്ള മാനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിലും ദുബായ് നഗരം അറിയപ്പെട്ടു തുടങ്ങി 2007-08 കാലത്തുണ്ടായ ലോക സമ്പത്തികമാന്ദ്യം ദുബായിലെ ഭൂവിനിമയ മേഖലയെ കാര്യമായി ബാധിച്ചു. ശമ്പളം വെട്ടിക്കുറച്ചതും തൊഴിലില്ലായ്മയും ഇതിനാക്കം കൂട്ടി. എന്നാൽ പിന്നീടുള്ള കാലത്ത് ശക്തമായ സാമ്പത്തിക മുന്നേറ്റം അഥവാ തിരിച്ചുവരവിനു ദുബായ് സാാക്ഷ്യം വഹിച്ചു. ഇതിനു അയൽ രാജ്യങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു.

അറേബ്യൻ ഐക്യനാടുകൾ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വർഷങ്ങൾക്കുമുൻപ് ദുബായ് നഗരം നിലനിന്നിരുന്നതായി എഴുതപ്പെട്ട രേഖകൾ നിലവിലുണ്ട്. നിയമം, രാഷ്ട്രീയം, സൈന്യം, സാമ്പത്തികം എന്നീ മേഖലകൾ മറ്റ് 6 എമിറേറ്റുകളുമായി ഐക്യനാടുകൾ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റെതായ പ്രവിശ്യാനിയമങ്ങളും, മറ്റും നിലവിലുണ്ട്. അറേബ്യൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും, വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. ദുബായ്, അബുദാബി എന്നീ രണ്ട് എമിറേറ്റുകൾക്കു മാത്രമേ രാജ്യത്തിന്റെ ഭരണപരവും നയപരവുമായ പരമപ്രധാന കാര്യങ്ങളിൽ “വീറ്റോ” അധികാരം നൽകപ്പെട്ടിട്ടുള്ളു. 1833 മുതൽ തന്നെ അൽ-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർ ത്താവ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും ഉപരാഷ്ട്രപതിസ്ഥാനവും വഹിക്കുന്നു.

ദുബായ് എമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ സിംഹഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്. പെട്രോളിയം, പ്രകൃതിവാതകം എന്നിവ ദുബായ് എമിറേറ്റിന്റെ US$ 37 ബില്യൺ സമ്പദ്ഘടനയുടെ (2005).ആകെ റവന്യു വരുമാനത്തിന്റെ 6 ശതമാനത്തോളം നിർവ്വഹിക്കുന്നു.(2006)

ലോകപ്രസിദ്ധയാർജിച്ച നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള ലോകശ്രദ്ധകളെല്ലാം തന്നെ ദുബായ് ലോകത്തിന്റെ ഒരു വാണിജ്യതലസ്ഥാനമായി മാറാൻ ഇടയാക്കി എങ്കിലും, നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട മനുഷ്യാവകാശസംബന്ധമായ പ്രശ്നങ്ങൾ ലോകത്തിനുമുന്നിൽ ദുബായ് നിർമ്മാണമേഖലയെ കുപ്രസിദ്ധമാക്കാനും ഇടയാക്കിയിട്ടുണ്ട്