Encyclopedia

കൂടുതല്‍ വെള്ളം കുടിക്കുമോ?

ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നതുപോലെ പ്രശ്നമാണ് കണക്കിലധികം വെള്ളം കുടിക്കുന്നതും ഇത് വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥയ്ക്കു കാരണമാകും.

  ആവശ്യത്തിലധികം വെള്ളം ഉള്ളില്‍ ചെല്ലുമ്പോള്‍ സോഡിയം അടക്കമുള്ള നമ്മുടെ ശരീരസ്രവങ്ങളുടെ ഗാഡത വല്ലാതെ കുറഞ്ഞുപോകും കോശങ്ങളിലും പുറത്തും രണ്ടു രീതിയിലുള്ള ഗാഡത വരുന്നു. ഉടനെ ഈ പ്രശ്നം പരിഹരിക്കാന്‍ ശരീരം ശ്രമം തുടങ്ങും. അകത്തും പുറത്തും ഒരേപോലുള്ള അവസ്ഥ സൃഷ്ടിക്കാന്‍ കോശങ്ങളില്‍ കൂടുതല്‍ അളവിലുള്ള സോഡിയം പുറത്തേക്കു തള്ളുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കോശസ്തരലൂടെ കോശങ്ങളുടെ ഉള്ളിലേക്ക് വെള്ളം ഇരച്ചു കയറുന്നു. ഇതോടെ സാധാരണ ശാരീരികനില തെറ്റുകയും അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു.