വടക്കുനോക്കിയന്ത്രം കൃത്യമായി വടക്കുദിശയാണോ കാണിക്കുന്നത്?
വടക്കുനോക്കിയന്ത്രത്തിന്‍റെ സൂചി എപ്പോഴും വടക്കോട്ടേ നില്‍ക്കുകയുള്ളൂ. ഭൂമിക്കടിയില്‍ തെക്കു വടക്കായുള്ള കാന്തശക്തിക്കനുസരിച്ചാണ് കാന്തസൂചിയുടെ ഈ പ്രവര്‍ത്തനം. നാവികര്‍ പണ്ടുമുതലേ ദിക്കറിയാനായി ഈ യന്ത്രം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഈ സൂചി കൃത്യമായി ഉത്തരധ്രുവത്തെയല്ല ചൂണ്ടിക്കാണിക്കുന്നത് എന്നതാണ് സത്യം. ഉത്തരധ്രുവത്തില്‍ നിന്ന് അല്പം മാറി കാനഡയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് ദ്വീപിലേക്കാണ് ഈ സൂചി ചൂണ്ടി നില്‍ക്കുന്നത്.ഈ വ്യത്യാസം കൃത്യമായി അറിഞ്ഞാണ് നാവികര്‍ ദിക്ക് കണ്ടെത്തുന്നതും.