സൂര്യഗ്രഹണം ആരോഗ്യത്തെ ബാധിക്കുമോ?
ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്; നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുത്, ഗ്രഹണം കഴിഞ്ഞാല്‍ കുളിച്ചിട്ടേ ഭക്ഷണം കഴിക്കാവൂ എന്തെല്ലാം പഴയ ആള്‍ക്കാര്‍ പറയാറുണ്ടല്ലോ!
ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നത്‌കൊണ്ട് കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. ഗ്രഹണം കഴിഞ്ഞ് കുളിക്കണമെന്ന് നിര്‍ബന്ധവുമില്ല.പക്ഷേ ഗ്രഹണസമയത്ത് നഗ്നദൃഷ്ടികൊണ്ട് സൂര്യനെ നോക്കരുത്. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതാണല്ലോ ഗ്രഹണം. സൂര്യന്‍റെ മധ്യഭാഗമായ പ്രഭാമണ്ഡലത്തെ മാത്രമേ ചന്ദ്രന്‍ മറയ്ക്കുന്നതുള്ളൂ.അതിനു ചുറ്റുമുള്ള വര്‍ണമണ്ഡലം.സൂര്യന്‍റെ പ്രഭാമണ്ഡലം മറയ്ക്കപ്പെടുമ്പോള്‍ പ്രകാശം കുറവായതിനാല്‍ ഇവ കണ്ണില്‍ പതിക്കുന്നത് നാം അറിയുന്നില്ല.