EncyclopediaTell Me Why

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമോ?

  പഴഞ്ചൊല്ലില്‍ പതിരില്ലെന്നു പറയുന്നത് നേരാണ് ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുകതന്നെ ചെയും. ഇതിനുപിന്നിലെ രഹസ്യം എന്തെന്നാല്‍,

 സോഡിയം ക്ലോറൈഡ് എന്ന ഉപ്പ് തന്നെയാണ് ഇവിടെ വില്ലനാകുന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ അത് ദഹിക്കുന്നതോടെ കൂടുതല്‍ ഉപ്പ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തത്തിന്റെ ഗാഡത കൂടുകയും ചെയ്യും.ഉപ്പിന്‍റെ അളവ് കൂടുതലുള്ള ഈ രക്തo പിന്നീട് ശരീരകലകളില്‍ ചെല്ലും.

  ശരീരകോശങ്ങളില്‍ ധാരാളം വെള്ളമുണ്ട്. അവയില്‍ ഉപ്പിന്‍റെ അംശം പുറത്തെ രക്തത്തിലുള്ളതിനേക്കാള്‍ കുറവായിരിക്കും. രക്തത്തിലെ ഉപ്പ് ഒരു കാന്തത്തെപ്പോലെ ശരീരകോശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ഗാഡത കുറയ്ക്കാന്‍ തുടങ്ങും, കോശങ്ങള്‍ക്ക് വെള്ളം കിട്ടാതെ വരുമ്പോള്‍ അവ ഉടന്‍ തലച്ചോറിലേക്ക് സന്ദേശമയയ്ക്കും. തലച്ചോറിന്‍റെ നിര്‍ദ്ദേശമനുസരിച്ച് അപ്പോള്‍ത്തന്നെ നമുക്ക് ദാഹം തോന്നുകയും ചെയ്യും.