പേപ്പട്ടി കടിച്ചാല്‍ പട്ടിയെപ്പോലെ കുരയ്ക്കുമോ?
പേപ്പട്ടി വിഷബാധയേറ്റ മനുഷ്യന്‍റെ ചേഷ്ടകള്‍ കണ്ടുനില്‍ക്കാന്‍ പ്രയാസമാണ്. രോഗി രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പട്ടികളെപ്പോലെ കുരയ്ക്കും എന്നു പറയാറുണ്ട്. ഇത് വാസ്തവമല്ല, പേപ്പട്ടി വിശബാധയേറ്റ രോഗി രോഗത്തിന്‍റെ ഒരു ഘട്ടത്തിലും പട്ടിയെപ്പോലെ ചേഷ്ടകള്‍ കാണിക്കുകയോ കുരയ്ക്കുകയോ ചെയ്യുന്നില്ല.
വിഷബാധയുടെ അവസാനഘട്ടത്തില്‍ രോഗിയുടെ പേശികള്‍ക്ക് അതിചലനവും, കഠിനമായ സങ്കോചവും സംഭവിക്കുന്നു. കണoപേശികളുടെ സങ്കോചവും നിമിത്തം രോഗിയുടെ ശബ്ദം ഭീകരമായി തോന്നാറുണ്ട്.ഈ ശബ്ദത്തെയാണ് പട്ടിയുടെ കുരയായി തെറ്റിദ്ധരിക്കുന്നത്. രോഗിയുടെ കൈക്കാലുകളിലെ പേശികളുടെ സങ്കോചവും, അതിചലനവും, പട്ടികളുടെ അംഗചേഷ്ടകളായി തെറ്റിദ്ധരിക്കാറുമുണ്ട്.