പാമ്പുകള്‍ക്ക് കേള്‍വിശക്തിയും കാഴ്ചശക്തിയും ഉണ്ടോ??
പാമ്പുകള്‍ക്ക് കാഴ്ചശക്തി വളരെ കുറവാണ്. അവ നാക്ക് ഉപയോഗിച്ചാണ് മണവും ചൂടും തണുപ്പുമൊക്കെ തിരിച്ചറിയുന്നത്. ഇരപിടിക്കാന്‍ ഏറെ അനുയോജ്യമാണ് ഇവയുടെ നാക്ക് . വായുടെ മേല്‍ത്തോട്ടില്‍ സ്ഥിതി ചെയ്യുന്ന jacobson’s orga മുഖേനയാണ് ഇവ ഇരയുടെ മണം തിരിച്ചറിയുന്നത്. നാവിന്‍റെ ചലനങ്ങള്‍ കൊണ്ട് ഒരു പാമ്പിന് മുന്നില്‍ നില്‍ക്കുന്ന ഇര ചുണ്ടെലിയാണോ പെരുച്ചാഴിയാണോ എന്നു നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും അത് രാത്രിയാണെങ്കില്‍ പോലും.
കുഴിമണ്ഡലികളുടെ കീഴ്ച്ചുണ്ടുകളില്‍ ഒരു നീണ്ട നിരയിലായി ആഴത്തിലുള്ള വെട്ടുകള്‍ കാണാം. ഇവ ഇരുട്ടത്ത് ഉഷ്ണരാകും , ജീവികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കുഴിമണ്ഡലികളുടെ മുഖത്ത് നാസാദ്വാരം പോലെ കുറച്ചധികം സുഷിരങ്ങള്‍ കാണാന്‍ കഴിയും. ഇവ ചൂടും തണുപ്പും തിരിച്ചറിയാന്‍ സഹായിക്കുന്ന ഗ്രന്ഥികള്‍ മാത്രമാണ്. മൂക്കുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. ഇവ ഉപയോഗിച്ച് രാത്രിയില്‍ അടുത്തു’വരുന്ന ഒരു മാനിനേയോ, അല്ലെങ്കില്‍ ഒരു കരടിയേയോ പാമ്പിന് തിരിച്ചറിയാന്‍ സാധിക്കും. ആസ്ട്രേലിയയില്‍ കാണുന്ന ഒരിനം വിഷപ്പാമ്പിന് ഇത്തരത്തിലുള്ള ഗ്രന്തികളില്ല. അവയ്ക്ക് ജീവനുള്ള ഒരു വസ്തു മുന്‍പില്‍ വന്നു അനങ്ങാതെ നിന്നാല്‍ തിരിച്ചറിയാനാകില്ല, ചുള്ളിപാമ്പ് എന്നൊരിനം പാമ്പുകള്‍ക്കാകട്ടെ, ബൈനാക്കുലര്‍ കാഴ്ചയാണുള്ളത്. വളരെ ദൂരത്തില്‍ അനങ്ങാതെയിരിക്കുന്ന’ ഒരു പല്ലിയെ പോലും ഇവയ്ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും.എന്നാല്‍ മണം കൊണ്ടാണോ അതോ കാഴ്ച കൊണ്ടാണോ ഇവ തിരിച്ചറിയുന്നതെന്ന് വ്യക്തമല്ല.
തവിട്ട് പാമ്പ് എന്നറിയപ്പെടുന്ന ഒരിനം പാമ്പുകള്‍ക്ക് നിശ്ചലമായിരിക്കുന്ന എലിയെ തിരിച്ചറിയാന്‍ കഴിയില്ല. ഇവ എലിയെ പിടിക്കാന്‍ അതിനു ചുറ്റും നാവ് നീട്ടിക്കൊണ്ട് ഇഴഞ്ഞുനടക്കും. എലിയുടെ] രോമത്തിലോ മറ്റോ പിടികിട്ടിയാല്‍ അപ്പോള്‍ തന്നെ ശാപ്പിടും. എന്നാല്‍ എലിയാകട്ടെ , ഈ പാമ്പ് അപകടകാരിയല്ലെന്നും വിചാരിച്ച് അനങ്ങാതിരിക്കും. വിശപ്പില്ലെങ്കില്‍ ഇക്കൂട്ടര്‍ എലിയുടെ അടുത്തുവന്നുകിടന്നുറങ്ങിയാലും ഒന്നും ചെയ്യില്ല. ചില സന്ദര്‍ഭങ്ങളില്‍ വിശന്ന എലി പാമ്പിനെ കരണ്ടുതിന്നു കൊന്നിട്ടുള്ള സംഭവങ്ങളും കുറവല്ല.
നമ്മള്‍ കുറ്റിക്കാട്ടിലൂടെ നടന്നുപോകുമ്പോള്‍ എത്ര തന്നെ ബഹളം വച്ചാലും പാമ്പിന് കേള്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ചില പാമ്പുകള്‍ക്ക് പ്രകമ്പനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും, ന്യൂ ഗയാനയിലുള്ള ഒരിനം പാമ്പിന് ഇത്തരത്തില്‍ തവളകളുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിയുമത്രേ.
മനുഷ്യരുടെ കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങിയിട്ടും പാമ്പ് ഒന്നും ചെയ്യ്തില്ല എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇതിനു കാരണം പാമ്പിന് അവരെ ഒരു ശത്രുവായിട്ടു തോന്നിയില്ല എന്നതു തന്നെ. അതിനെ സംബന്ധിച്ച് നമ്മളും മരമോ കല്ലോ പോലെ മറ്റൊരു വസ്തു തന്നെ.
ഉറക്കെ കയ്യടിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരിനം പാമ്പാണ് Costal Taipa എന്നാല്‍ Tiger Snake എന്നയിനം പാമ്പാകട്ടെ, പട്ടുകേട്ടാലാണ് തിരിച്ചറിയാനാകുക. അതും മനുഷ്യര്‍ക്ക് അസഹ്യമായ ശബ്ദത്തിലുള്ള പാട്ട്
പാമ്പുകള്‍ക്ക് ഭയം എന്നൊരു വികാരമുണ്ട് , കാഴ്ചശക്തിയില്ലാത്ത പാമ്പുകള്‍ക്ക് ഭയം എന്നൊരു വികാരം ജീവിക്കാന്‍ അനിവാര്യമാണ്. കുറ്റിക്കാട്ടിലൂടെ തലയുയര്‍ത്താതെ ഇഴഞ്ഞുനീങ്ങുമ്പോള്‍ പാമ്പിന് ശത്രുക്കളെ കാണാനാകില്ല. പ്രകമ്പനങ്ങള്‍ കൊണ്ടാണ് ഇവ ജീവനുള്ള ഇരയെ തിരിച്ചറിയുന്നത്. കല്ലുകളെയും മരങ്ങളേയും മറ്റു വികൃതമായ രൂപങ്ങളായാണ് ഇവ കാണുന്നത്.ഇവയ്ക്ക് വളരെ ചെറിയ ദൈര്‍ഘ്യമുള്ള ഓര്‍മശക്തിയേയുള്ളൂ. എന്നാലുo ഭയം കുറച്ചുകൂടി നേരo നീണ്ടുനില്‍ക്കും.