EncyclopediaTell Me Why

പാമ്പ്‌ പാല്‍ കുടിക്കുമോ?

  പാമ്പിന് പാല്‍ കൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. എത്ര സത്യം സര്‍പ്പപൂജ നടത്തുന്നവര്‍ പാല്‍ നേദിക്കാറുണ്ട്, പാമ്പ്‌ പാല് കുടിക്കുമോ? തനി മാംസഭുക്കായ പാമ്പ്‌ പാല് കുടിക്കുകയില്ല എന്നതാണ് വാസ്തവം. കീടങ്ങള്‍ , മണ്ണിര, മത്സ്യം, എലി, പക്ഷികള്‍, മുയല്‍, തുടങ്ങി മാനിനെ വരെ ഭക്ഷിക്കുന്ന പാമ്പുകളുണ്ട്. ജന്തുക്കളുടെ മുട്ടയും പാമ്പ്‌ ഭക്ഷിക്കാറുണ്ട്, സ്വന്തം ശരീരത്തേക്കാള്‍ വലിപ്പമുള്ള ജന്തുക്കളേയും ഇവ വിഴുങ്ങാറുണ്ട്. വളരെ വലുതാക്കാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കുന്ന താടി എല്ലുകളാണ് ഇത് സാധ്യമാക്കുന്നത്. ചില പാമ്പുകള്‍ ഇരയെ വരിഞ്ഞു കോര്‍ത്തും മറ്റു ചിലവ വിഷം ചീറ്റി ഇരയെ മരവിപ്പിച്ചും ഭക്ഷണമാക്കാറുണ്ട്.