പാരറ്റ് ഫിഷിനു ഉറങ്ങാന്‍ പുതപ്പ് വേണമോ?
ലോകത്തെല്ലായിടത്തും ഉഷ്ണജലത്തില്‍ കണ്ടുവരുന്ന ഒരു മത്സ്യമാണ് തത്ത മത്സ്യം, തത്തയുടെ വളഞ്ഞ കൊക്ക് പോലെയുള്ള ചുണ്ടുകള്‍ ഉള്ള ഇവ തത്ത ആഹാരം കൊത്തി മുറിച്ചു തിന്നുന്നത്പോലെയാണ് കടല്‍ച്ചെടികളെ കൊത്തിമുറിച്ചു തിന്നുന്നത്. അതിനാലാണ് തത്ത മത്സ്യമെന്ന പേര് വന്നത്.
രാത്രിയാകുമ്പോള്‍ തത്ത മത്സ്യത്തിന്‍റെ തലയ്ക്ക് പുറകിലുള്ള ഒരവയവം നിറമില്ലാത്ത ഒരു ദ്രാവകം പുറപ്പെടുവിക്കും. പശയുള്ള ജലാറ്റിന്‍ പോലെയുള്ള ദ്രാവകം ശരീരത്തില്‍ മുഴുവന്‍ പരന്നു പൊതിയുന്നു. ഈ പുതപ്പിനുള്ളില്‍ പാരറ്റ് മത്സ്യം സുഖമായി ഉറങ്ങുന്നു. ഈ ആവരണം കണ്ട് ശത്രുക്കള്‍ അടുത്തേക്ക് വരികയും ഇല്ല.