പ്രാണികള്‍ക്കു രക്തമുണ്ടോ?
വളരെ ചെറിയ ശരീരങ്ങളുള്ള പ്രാണികള്‍ക്ക് നമ്മെപ്പോലെ ഹൃദയവും രക്തവും രക്തചംക്രമണവ്യവസ്ഥയുമുണ്ടോ?
പ്രാണികള്‍ക്ക് നമ്മെപ്പോലെ അവയവവ്യവസ്ഥയും രക്തവും ഉണ്ടെന്ന് മാത്രമല്ല, അവ ആ പ്രാണികളുടെ ജീവിതത്തിന് ജീവിതസാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാണ് താനും.
വളര്‍ച്ചയെത്തിയ പ്രാണികളുടെ ശരീരത്തിന് മൂന്നു ഭാഗങ്ങളുണ്ട്, ശിരസ്,ഉടല്‍,ഉദരഭാഗങ്ങള്‍,ശിരസ്സില്‍ ഒരു ജോഡി സ്പര്‍ശിനികള്‍ കാണും. ഇത് ഗന്ധമറിയാന്‍ സഹായിക്കുന്നു, കണ്ണുകളും വായും ശിരസ്സിന്റെ ഭാഗമാണ്.
പ്രാണികള്‍ക്ക് ഹൃദയവും രക്തചംക്രമണ വ്യവസ്ഥയും ഉണ്ട്, ഹൃദയത്തിലേക്ക് രക്തം പ്രവേശിക്കാന്‍ വാല്‍വുകളോടുകൂടിയ പ്രവേശനദ്വാരങ്ങളുണ്ട്,ഹൃദയം സങ്കോചിക്കുമ്പോള്‍ ദ്വാരങ്ങള്‍ അടയുകയും രക്തം ധമനികളിലൂടെ പുറത്തേക്ക് പോകുകയും ചെയ്യുന്നു,സിരകളോ കാപിലറികളോ പ്രാണികളുടെ ചംക്രമണ വ്യവസ്ഥയില്‍ ഇല്ല.
നമ്മെപ്പോലെ ചംക്രമണവ്യവസ്ഥയിലൂടെയല്ല പ്രാണികളുടെ ശരീരത്തില്‍ ഓക്സിജന്‍ വ്യാപരിക്കുന്നത്,പ്രാണികളുടെ ശരീരത്തില്‍ നേരീയ ശാഖകളോടു കൂടിയ കുഴലുകളുണ്ട്. ഇവ ശരീരത്തിന്‍റെ വശങ്ങളിലുള്ള വായു സുഷിരങ്ങളില്‍ കൂടി കടക്കുന്ന വായു നേരിട്ട് കോശങ്ങളിലേക്കു പ്രവേശിക്കുകയാണ് ചെയ്യുന്നത്.