EncyclopediaTell Me Why

മാനുകള്‍ ധാതുക്കള്‍ കണ്ടെത്തുമോ?

ഭൂമിയുടെ അന്തര്‍ഭാഗത്ത് ഒളിഞ്ഞുകിടക്കുന്ന ധാതു നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ മഞ്ചൂറിയന്‍ മാനുകള്‍ എന്ന ഒരിനം മാനുകളെ അടുത്തക്കാലത്ത് ഗവേഷകര്‍ ഉപയോഗിക്കുകയുണ്ടായി. തങ്ങളുടെ ശരീരത്തിലെ ഉപ്പ്, കാത്സ്യം, സോഡിയം, തുടങ്ങിയ ലവണങ്ങളുടെ അളവ് കുറഞ്ഞുപോയാല്‍ ഈ മാനുകള്‍ അവ തേടിപ്പിടിച്ച് ഭക്ഷിക്കാറുണ്ട്. ധാതുലവണങ്ങളുടെ മണ്ണു കണ്ടുപിടിക്കാന്‍ ഒരു പ്രത്യേക കഴിവുതന്നെ ഇവയ്ക്കുണ്ട്.

    മഞ്ചൂറിയന്‍ മാനുകളുടെ സ്വഭാവരീതി നിരീക്ഷിച്ച ഒരു കൂട്ടം വേട്ടക്കാര്‍ മാനിനെ പിന്തുടര്‍ന്ന് ആ സ്ഥലം കുഴിച്ചു നോക്കിയപ്പോള്‍ വന്‍ ധാതുനിക്ഷേപം കണ്ടെത്തുകയും ചെയ്യ്തു. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ നിര്‍ദ്ദേശാനുസരണമായിരുന്നു ഈ നിരീക്ഷണം.