EncyclopediaTell Me Why

എല്ലാ വസ്തുക്കളും ചലിക്കുന്നുണ്ടോ??

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനം ചലനമാണ്. പദാര്‍ത്ഥത്തിന്‍റെ ഏറ്റവും അടിസ്ഥാനകണങ്ങള്‍ വരെ ചലിച്ചുകൊണ്ടിരിക്കുന്നു. ഇലക്ട്രോണുകള്‍ അണുകേന്ദ്രത്തിനു ചുറ്റും ചലിച്ചുകൊണ്ടിരിക്കുന്നു. സൗരയൂഥത്തില്‍ ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റുന്നു.സൗരയൂഥo ക്ഷീരപഥത്തിന്‍റെ കേന്ദ്രത്തെ ചുറ്റുന്നു. ക്ഷീരപഥം പ്രപഞ്ച കേന്ദ്രത്തെ ചുറ്റുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിയമിതമായ ചലനക്രമങ്ങളില്‍ ഏര്‍പ്പെ ട്ടിരിക്കുന്നു.ഇവ നേര്‍വരയിലൂടെ പരസ്പരം ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണ ശക്തി അവയുടെ ദ്രവ്യമാനത്തിന്‍റെ അനുപാതത്തില്‍ വര്‍ദ്ധിക്കുകയും അവയുടെ അകലത്തിന്റെ വര്‍ഗ്ഗത്തിന് വിപരീതാനുപാതികമായി കുറയുകയും ചെയ്യുന്നു.ഐസക് ന്യൂട്ടനാണ് ഈ ചലന നിയമങ്ങള്‍ കണ്ടെത്തിയത്.
ജീവികളും ചലിക്കുന്നു. അവര്‍ക്ക് ആന്തരികമായും ബാഹ്യമായും ചലനമുണ്ട്. പേശികളുടെ സങ്കോചവികാസമാണ് ജീവികളിലെ ചലനം.ഈ ചലനത്തിനാവശ്യമായ ഊര്‍ജ്ജം പേശികളിലെ തന്മാത്രകള്‍ വിഘടിച്ചാണുണ്ടാകുന്നത്.