ദിമിത്രി മെദ്വെദേവ്
ഒരു റഷ്യൻ രാഷ്ട്രീയ പ്രവർത്തകനും, 2008 മുതൽ 2012 മേയ് 6 വരെ റഷ്യയുടെ പ്രസിഡണ്ടുമായിരുന്നു ദിമിത്രി മെദ്വെദേവ്‍ 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ്‍ 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ്‍ ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്. 2005 തൽ 2008 വരെയുള്ള കാലയളവിൽ ഇദ്ദേഹം രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു.
വ്ലാദിമിർ പുടിന്റെ പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ്‍ പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. റഷ്യൻ ഭരണഘടനപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ പ്രസിഡൻറ് പദവിയിൽ തുടരാനാകാത്ത സാഹചര്യത്തിൽ പുടിനാണ് മെദ്വെദേവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പുടിന്റെ ജനസമ്മിതി മെദ്വെദേവിന്റെ വിജയഘടങ്ങളിലൊന്നായി കരുതപ്പെടുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന മെദ്വെദേവ് പ്രസിഡണ്ടായതിനെ തുടർന്ന് പുടിൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കുവാൻ സന്നദ്ധനായി.