നാടു വാണ ഭീകരര്‍
എവിടെ നോക്കിയാലും പന്തലിച്ച വന്മരങ്ങള്‍, പന്തല്‍വിരിച്ച പോലെ ഇടതൂര്‍ന്നുവളരുന്ന കുറ്റിക്കാടുകള്‍. കുറ്റിക്കാടുകളെ ചവിട്ടിമെതിച്ചുകൊണ്ട് ഇടക്കിടെ ഭീമാകാരങ്ങളായ തലകള്‍ വൃക്ഷത്തലപ്പുകളിലേക്കുയരും! അതെ ഭൂമിയെ അടക്കിവാണിരുന്ന ദിനോസര്‍ എന്ന ഭയങ്കരന്മാരുടെ കാലമായിരുന്നു അത്.
ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂതലമാകെ സസ്യങ്ങളെക്കൊണ്ട് നിറഞ്ഞു. അതോടെ ടണ്‍കണക്കിനു സസ്യങ്ങള്‍ ഒറ്റയടിക്ക് അകത്താക്കുന്ന ദിനോസറുകളും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു.
ദിനോസറുകളുടെ ഏറ്റവും വലിയ പ്രത്യേകത വലിപ്പത്തിലുള്ള വൈവിധ്യമാണ്. എല്ലാ ദിനോസറുകളും ഭീമകാരന്മാരല്ല. ഒരു മീറ്റര്‍ പോലും നീളമില്ലാത്ത ദിനോസറുകളും ജീവിച്ചിരുന്നു. അതായത് ഇന്നത്തെ ഒരു പട്ടിയെക്കാള്‍ ചെറിയ ദിനോസറുകള്‍.
അള്‍ട്രാസൗറസ് എന്ന ദിനോസറുകള്‍ക്ക് 17 മീറ്റര്‍ ഉയരമുണ്ടായിരുന്നു. ഏതാണ്ട് ഒരഞ്ചു നിലക്കെട്ടിടത്തിന്റെ ഏറ്റവും നീളം കൂടിയ ജന്തുവെന്ന റെക്കോര്‍ഡ് 45 മീറ്റര്‍ നീളമുണ്ടായിരുന്ന സെയിസ്മോസൗറസ് എന്നയിനം ദിനോസറുകള്‍ക്കാണ്. പത്ത് ആനകളെ നിരത്തി നിര്‍ത്തിയാലേ ഇവനൊപ്പമെത്തു.
ദിനോസറുകളില്‍ വലിപ്പം കൂടുതലുള്ളത് സസ്യഭുക്കുകള്‍ ആയിരുന്നു. ജുറാസിക് പാര്‍ക്ക് എന്ന സിനിമയിലൂടെ പ്രശസ്തനായ ടൈറനോസൗറസ് റെക്സാണ് ചരിത്രത്തിലെ ഏറ്റവും വലിയ മാംസഭോജി. അതിന്‍റെ തലയ്ക്ക് മാത്രമുണ്ടായിരുന്നു. ഒരു മീറ്റര്‍ നീളം! പല്ലുകള്‍ക്ക് ആണെങ്കില്‍ വലിയൊരു കഠാരയേക്കാള്‍ നീളവും മൂര്‍ച്ചയും പിന്‍കാലുകളില്‍ ചാടി നടന്ന ഈ ഭീകരന്റെ മൂന്നു വിരലുള്ള കാലടിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സ്റ്റിഗോസൗറസിന്‍റെ നീണ്ട വാല്‍ മുള്ളുവച്ച പോലുള്ള ആയുധമായിരുന്നു. അതുപോലെ ശ്രദ്ധേയനായ മറ്റൊരു ദിനോസര്‍ കാണ്ടാമൃഗത്തിന്റേത്പോലെ കൊമ്പുള്ള ടൈസെറാടോപ്സ് ആയിരുന്നു.
ദിനോസറുകള്‍ ഏതാണ്ട് 16 കോടിവര്‍ഷo ഭൂമിയില്‍ വാണു. പിന്നീട് കാലാവസ്ഥാമാറ്റങ്ങളും ഭക്ഷണക്ഷാമവുമൊക്കെ വന്നപ്പോള്‍ അവയുടെ എണ്ണം കുറഞ്ഞുവന്നു.
എങ്കിലും എങ്ങനെയാണവ തീര്‍ത്തും അപ്രത്യക്ഷമായതെന്നു കൃത്യമായി അറിയില്ല. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പെ ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കയാണ് അവയെ കൊന്നൊടുക്കിയതെന്ന് ചില ശാസ്ത്രജ്ര്‍ പറയുന്നു.
ജെറോഡാക്ടൈല്‍, പ്റ്റെറോസൗര്‍ തുടങ്ങി പറക്കാന്‍ കഴിവുള്ള ചില ബന്ധുക്കളും ദിനോസറുകള്‍ക്കുണ്ടായിരുന്നു. എന്നുവച്ച് ഇവയൊന്നും ഇന്നത്തെ പക്ഷികളെപ്പോലെയായിരുന്നില്ല. ദിനോസറുകളുടെ അന്ത്യത്തോടെ ഇവയും നശിച്ചു.