ഡിബ്ലര്
സഞ്ചിമൃഗങ്ങളിലെ ഡിബ്ലര് എന്ന കൂട്ടര്‍ക്ക് വംശനാശം സംഭവിച്ചു. ശാസ്ത്രജ്ഞന്മാര് 80 വര്‍ഷത്തോളം ഇങ്ങനെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഡിബ്ലറുകളെ 1967-ല്‍ വീണ്ടും കണ്ടെത്തി.
ഓസ്ട്രേലിയയുടെ തെക്ക് പടിഞ്ഞാറെ മൂലയിലാണ്’ ഏറെകാലത്തിനു ശേഷം ഡിബ്ലറുകളെ കണ്ടെത്തിയത്.പിന്നീട് 1985-ല്‍ രണ്ടു ദ്വീപുകളിലും അവ ജീവിക്കുന്നുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വെളുപ്പ്നിറവും വെളുപ്പും തവിട്ടും ചാരനിറവും കലര്‍ന്ന ഉടലും ഡിബ്ലറിനെ മറ്റു സഞ്ചിമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. രോമങ്ങള്‍ നിറഞ്ഞ ചെറുതും കൂര്‍ത്തതുമായ വാലും ഇരയെ കടിച്ചു മുറിക്കാന്‍ പറ്റിയ കോമ്പല്ലും അവയ്ക്കുണ്ട്. പ്രാണികളെ കൂടാതെ ചുണ്ടെലി, പക്ഷികള്‍, പല്ലി എന്നിവയെയും ഇവ ശാപ്പിടും.
ഉടലിനു 10 മുതല്‍ 16 സെന്റിമീറ്റര്‍ വരെ വലിപ്പമുണ്ടാകും.12 സെന്റിമീറ്ററാണ് വാലിന്റെ കൂടിയ നീളം.40 മുതല്‍ 125 ഗ്രാം വരെ ഭാരവും കണ്ടുവരുന്നു.
തെക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന ഇവ ഇപ്പോള്‍ വംശനാശഭീഷണിയിലാണ്.