EncyclopediaMajor personalities

ദിൻഗിരി ബന്ദ വിജേതുംഗ

ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്നു ദിൻഗിരി ബന്ദ വിജേതുംഗ (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008). 1993 മേയ് 1 മുതൽ 1994 നവംബർ 12 വരെയായിരുന്നു ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡണ്ടായിരുന്നത്. 1989 മാർച്ച് 3 മുതൽ 1993 മേയ് 7 വരെ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്ന ഇവർ 1988 മുതൽ 1989 വരെ ശ്രീലങ്കൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ പദവി കൂടി വഹിച്ചിരുന്നു.

ആദ്യകാല ജീവിതം

ശ്രീലങ്കയുടെ മദ്ധ്യ പ്രവിശ്യയിലുള്ള കാൻഡി ജില്ലയിലെ ഒരു ഇടത്തരം സിംഹള ബുദ്ധ കുടുംബത്തിലാണ്‌ വിജേതുംഗ ജനിച്ചത്.ഗമ്പോലയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്നു സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു കോ ഓപ്പറേറ്റീവ് സ്റ്റോറിൽ മേൽനോട്ടക്കാരനായി സേവനമനുഷ്ഠിച്ചു.