EncyclopediaGeneralTrees

ഓരില

ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില (ശാസ്ത്രീയനാമം: Desmodium gangeticum). പ്രഥക് പർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം. ആംഗലേയ നാമം Desmodium എന്നാണ്‌. ഓരിലക്ക് ബലമുള്ളത് എന്നർത്ഥത്തിൽ സ്ഥിര എന്നും പൂക്കൾ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാൽ ക്രോഷ്ട്രുപുഛിക എന്നും വേരുകൾ ആഴത്തിൽ പോകുന്നതിനാൽ ധവനി എന്നും വരകളും പാടുകളും ഇലകളിൽ ഉള്ളതുകൊണ്ട് ചിത്രപർണ്ണീ എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങൾ ഭാവപ്രകാശത്തിൽ പറയുന്നുണ്ട്. വേരാണ്‌ പ്രധാന ഔഷധഗുണമുള്ള ഭാഗം.