ഡെന്മാര്‍ക്ക്
മറ്റു സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെക്കാള്‍ ചെറുതാണ് ഡെന്മാര്‍ക്ക്.പക്ഷേ ഫറോദ്വീപുകളും ഗ്രീന്‍ലാന്‍ഡും ഡെന്മാര്‍ക്കിന്‍റെ ഭാഗമാണ്.ഇവ കൂടിചേര്‍ത്താല്‍ ഡെന്മാര്‍ക്ക് മാത്രമെടുത്താല്‍ സ്വീഡന്റെ പത്തിലൊന്നേ വരൂ.നോര്‍വെയിലുള്ളതിന്റെ ഇരട്ടി വരും ഡെന്മാര്‍ക്കിലെ ജനസംഖ്യ.യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമാണ് ഡെന്മാര്‍ക്കിലേത്.ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ സ്കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ നഗരമാണ്.
10000 മുതല്‍ 15000 വരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഡെന്മാര്‍ക്കിന്‍റെ ചരിത്രം ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നുണ്ട്.അന്നൊക്കെ മഞ്ഞുപുതച്ചു കിടക്കുകയായിരുന്നു ആ പ്രദേശങ്ങള്‍, വേട്ടക്കാരായിരുന്നു ഡെന്മാര്‍ക്കിലെ ആദിമവര്‍ഗ്ഗം.
ക്രമേണ കാലാവസ്ഥയ്ക്കു മാറ്റo വന്നു. മഞ്ഞു കുറഞ്ഞു വന്നു.ജനങ്ങള്‍ തീരപ്രദേശങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. മത്സ്യബന്ധനമായിരുന്നു ഇക്കാലത്ത് അവരുടെ പ്രധാനതൊഴില്‍,കുറേ ആളുകള്‍ കൃഷിയിലും ശ്രദ്ധിച്ചു തുടങ്ങി.ബി.സി 2500-ല്‍ ത്തന്നെ ഡെന്മാര്‍ക്കില്‍ കൃഷിക്കാരുണ്ടായിരുന്നു.
വിസ്തൃതമായ റോമാസാമ്രാജ്യത്തിന്‍റെ അതിര്‍ത്തിയിലായിരുന്നു ഡെന്മാര്‍ക്ക്.അതുകൊണ്ട്തന്നെ റോമാക്കാരുമായി നല്ല ബന്ധത്തിലായിരുന്നു.റോമന്‍ സംസ്കാരത്തിന്റെ പല സവിശേഷതകളും ഡെന്മാര്‍ക്കിന്റെ ചരിത്രത്തിലും കാണാം.പൗരാണികറോമന്‍ നാണയങ്ങളും ആഭരണങ്ങളും ഡെന്മാര്‍ക്കില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
എ.ഡി 9 മുതല്‍ 12 വരെയുള്ള കാലഘട്ടമാണ് ഡെന്മാര്‍ക്കിന്‍റെ സുവര്‍ണകാലമായി കണക്കാക്കുന്നത്.ഡെന്മാര്‍ക്കിലെ കടല്‍ക്കൊള്ളക്കാരും നാവികരും വിദൂരദേശങ്ങളിലേക്ക് സാഹസികയാത്രകള്‍ നടത്തി.അവര്‍ മെഡിറ്ററെനിയന്‍ തീരത്തെത്തി. ഇംഗ്ലണ്ടിനെ ആക്രമിച്ചു.അങ്ങനെ ഡെന്മാര്‍ക്ക് വിസ്തൃതമായ ഒരു രാജ്യമായി വളര്‍ന്നു.കച്ചവടത്തിലൂടെയും കടല്‍ക്കൊള്ളയിലൂടെയും നല്ല വരുമാനം ഡെന്മാര്‍ക്കിന് ലഭിച്ചു.
എ.ഡി 826-ല്‍ ആണ് ഡെന്മാര്‍ക്കില്‍ ആദ്യത്തെ പള്ളി സ്ഥാപിതമാകുന്നത്.ആന്‍സ്കര്‍ എന്നൊരു വൈദികനാണ് ഈ പള്ളി സ്ഥാപിച്ചത്.ഡെന്മാര്‍ക്കിലെ രാജാവായ ഹറോള്‍ഡ് ബ്ലൂടൂത്താണ് ആദ്യം ക്രിസ്തുമതം സ്വീകരിച്ച രാജാവ്.പിന്നീട് ക്രിസ്തുമതം വളര്‍ന്നു.അനേകം അനുയായികളുണ്ടായതോടെ ക്രിസ്തുമതത്തിന് കൃത്യമായ ഒരു ഘടനയുണ്ടായി.രാജാവ് മതത്തിന്‍റെ തലപ്പത്തെത്തി.തന്റെ അധികാരം ഉറപ്പിച്ചു നിറുത്താന്‍ ഇത് ഹറോള്‍ഡ് രാജാവിന് ഏറെ സഹായകരമായി.
ഡെന്മാര്‍ക്കില്‍ ക്രിസ്തുമതം ഏറെ ശക്തമായത് ഡെയിന്‍ എന്ന രാജവംശത്തിന്‍റെ കാലത്താണ്.ഡെയിനുകള്‍ ഇംഗ്ലണ്ടിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തുകൊണ്ട് യൂറോപ്പിലെ നിര്‍ണായകമായ ശക്തിയായി മാറി.1134-ല്‍ ഡെന്മാര്‍ക്കില്‍ ആഭ്യന്തരകലാപമുണ്ടായി.തുടര്‍ന്നു 1157-ല്‍ വാള്‍ഡമര്‍ ഒന്നാമന്‍ രാജാവായി.ഇദ്ദേഹമാണ് ഇന്നത്തെ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ പണിതത്.ഇദ്ദേഹത്തിന്‍റെ കാലത്ത് മറ്റനവധി നഗരങ്ങള്‍ പുതുതായി രൂപം കൊണ്ടു.
1241 മുതല്‍ ഡെന്മാര്‍ക്കില്‍ ആഭ്യന്തരയുദ്ധങ്ങളുടെ കാലമായിരുന്നു.ഇടപ്രഭുക്കന്മാരും തമ്മില്‍ യുദ്ധങ്ങള്‍ നടന്നു.ഒടുവില്‍ ഡെന്മാര്‍ക്കിനു’ രാജാവില്ലാത്ത അവസ്ഥ വരെയുണ്ടായി.
എന്നാല്‍ 1340-ല്‍ വാള്‍ഡിമര്‍ രാജാവായതോടെ സ്ഥിതി മാറി. അദ്ദേഹം രാജ്യമൊട്ടാകെ തന്‍റെ കീഴിലാക്കി. എതിര്‍ത്തവരെ അടിച്ചമര്‍ത്തി.
പിന്നീട് ഓലാഫ് അഞ്ചാമന്റെ കാലത്ത് ഐസ്ലാന്‍ഡും നോര്‍വേയും ഡെന്മാര്‍ക്കിന്‍റെ ഭാഗമായി.1720-ല്‍ ഡെന്മാര്‍ക്കുകാര്‍ ഗ്രീന്‍ലാന്റിലേക്ക് കുടിയേറുകയും ചെയ്തു.1857-ല്‍ ബാള്‍ട്ടിക്കടലിന്‍റെ പൂര്‍ണആധിപത്യവും നേടി.ഇത് വഴിവരുന്ന കപ്പലുകള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തി,പക്ഷെ ഈ പ്രതാപമൊന്നും അധികനാള്‍ നീണ്ടു നിന്നില്ല.ഡെന്മാര്‍ക്കിന്റെ കിഴക്ക് റഷ്യ ഒരു സാമ്രാജ്യമെന്ന നിലയില്‍ ഉയര്‍ന്നുവരുകയായിരുന്നു.പടിഞ്ഞാറ് ജര്‍മ്മനിയും അതോടെ കടലിലെ ആധിപത്യം അസ്തമിച്ചു തുടങ്ങി.
ഒന്നാംലോകമഹായുദ്ധത്തില്‍ ഡെന്മാര്‍ക്ക് ആരുമായും പക്ഷം ചേര്‍ന്നില്ല.എങ്കിലും സാമ്പത്തികഞെരുക്കം ഡെന്മാര്‍ക്കിനെ തളര്‍ത്തി.ഇക്കാലത്തും ഐസ് ലാന്‍റ് ഡെന്മാര്‍ക്കിന്‍റെ ഭാഗമായിരുന്നു.സ്വതന്ത്രമായ രാജ്യമാകാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനം വരെ ഐസ് ലാന്‍ഡിന് കാത്തിരിക്കേണ്ടി വന്നു.
1940 ഏപ്രില്‍ 9 ഡെന്മാര്‍ക്കിന്റെ ചരിത്രത്തിലെ കറുത്ത ദിനം ഹിറ്റ്ലറുടെ സൈന്യം ഡെന്മാര്‍ക്കിലേക്ക് മാര്‍ച്ചു ചെയ്തു.ജര്‍മ്മന്‍പടയാളികളുടെ പീരങ്കികള്‍ക്ക്മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഡെന്മാര്‍ക്കിനായില്ല.ഡെന്മാര്‍ക്ക് ജര്‍മ്മനിയുടെ കൈയിലായി.
ജര്‍മ്മന്‍ ആധിപത്യകാലത്ത് ഡെന്മാര്‍ക്കിലെ യഹൂദന്മാര്‍ പീഡിപ്പിക്കപ്പെട്ടു.ഇതിനെതിരെ കുറേ ആളുകള്‍ മുമ്പോട്ട് വന്നു. ജര്‍മ്മനിയെ കെട്ടുകെട്ടിക്കുകയായിരുന്നു ലക്ഷ്യം.ഫ്രീഡം കൗണ്‍സില്‍ രൂപീകരിച്ചു.പക്ഷേ ഒന്നും വേണ്ടിവന്നില്ല.1945-ല്‍ ജര്‍മ്മന്‍പട്ടാളം ഡെന്മാര്‍ക്കില്‍ നിന്നു പിന്‍വാങ്ങി.
ഇക്കാലത്താണ് ഐസ് ലാന്‍റ് സ്വാതന്ത്യരാജ്യമായാത്.ഗ്രീന്‍ലാന്‍ഡും ഫറോദ്വീപുകളും ഡെന്മാര്‍ക്കിന്റെ ഭാഗമായി.