EncyclopediaOceans

പസഫിക്കിലെ ഇല്ലാതായ ദ്വീപ്‌

പതിനെട്ടാം നൂറ്റാണ്ടുവരെ ശാന്തസമുദ്രത്തില്‍ ഉണ്ടായിരുന്ന ഫാല്‍ക്കന്‍ ദ്വീപുകള്‍ ഇന്നില്ല! 1885-ല്‍ അവ കടലില്‍ നിന്ന് ഏകദേശം 80 മീറ്ററോളം ഉയര്‍ന്നു നിന്നിരുന്നു, എന്നാല്‍ 1899-ആയപ്പോഴേക്കും വീണ്ടും കടലില്‍ താണ് പോയി. 1927-ല്‍ പക്ഷേ ഈ ദ്വീപുകള്‍ വീണ്ടും ഉയര്‍ന്നു വന്നു. സമുദ്രനിരപ്പില്‍ നിന്നു നൂറു മീറ്ററോളം ഉയര്‍ച്ചയുണ്ടായിരുന്നു ഇക്കുറി.പക്ഷേ 1949-ല്‍ ഫാല്‍ക്കല്‍ വീണ്ടും മുങ്ങിപ്പോയി പിന്നീട് ഇതുവരെ അവ ഉയര്‍ന്നുവന്നിട്ടില്ല.