മാനുകള്‍
സസ്തനിവിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാനവര്‍ഗങ്ങളിലൊന്നാണ് മാനുകള്‍. സെര്‍വിഡേ എന്നാണ് മാന്‍കുടുംബത്തിന്‍റെ ശാസ്തീയനാമം. അന്‍പതോളം ഉപവിഭാഗങ്ങളുണ്ട് മാന്‍കുടുംബത്തില്‍. ഇരട്ടക്കുളമ്പുള്ളവരും അയവിറക്കുന്ന ശീലക്കാരുമാണ് മാനുകള്‍. പൊതുവേ ശാന്തസ്വഭാവക്കാരും.
കൊമ്പുകളാണ് മാന്‍വര്‍ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാഖയും ഉപശാഖയുമായി പടര്‍ന്നു നില്‍ക്കുന്ന കൊമ്പുകള്‍ മാന്‍കുടുംബത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്. വിവിധ തരം ആകൃതിയാണ് കൊമ്പിന് വര്‍ഷം തോറും പൊഴിയുകയും വീണ്ടും വളര്‍ന്നു വരികയും ചെയ്യുന്നു എന്നതാണ് മാനിന്റെ കൊമ്പിന്റെ പ്രത്യേകത. ശൈത്യത്തിന്‍റെ തുടക്കത്തിലാണ് കൊമ്പുകള്‍ പൊഴിയാന്‍ തുടങ്ങുന്നത്.
സാധാരണയായി ആണ്‍മാനിനു മാത്രമേ കൊമ്പുകളുള്ളൂ. എന്നാല്‍ കൊമ്പുകളില്ലാത്ത ചില ഇനങ്ങളുമുണ്ട് മാന്‍ കുടുംബത്തില്‍ ചൈനയില്‍ കാണുന്ന വാട്ടര്‍ഡീര്‍ മാനുകള്‍ അത്തരക്കാരാണ്, അവയ്ക്ക് കൊമ്പുകളില്ല. കാരിബു, റെയിന്‍ഡീര്‍ എന്നീ ഇനങ്ങളില്‍പ്പെട്ട മാനുകള്‍ക്കാകട്ടെ ആണിനും പെണ്ണിനും കൊമ്പുകളുണ്ട്.
പുല്ലും പച്ചിലയും മറ്റുമാണ് മാനുകളുടെ പ്രധാന ആഹാരം പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലങ്ങള്‍ എന്ന് പൊതുവേ പറയാം, എങ്കിലും ആര്‍ടിക് തുന്ദ്ര പ്രദേശങ്ങളില്‍പ്പോലും മാന്‍കുടുംബത്തില്‍പ്പെട്ടവരുണ്ട്.
നീളമുള്ള ശരീരവും നീണ്ട കഴുത്തും വലിയ കണ്ണുകളും ചെവികളും ചെറിയ പൊതുവേയുള്ള പ്രത്യേകത. എന്നാല്‍ ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടെയും അടിസ്ഥാനത്തില്‍ മാനുകളുടെ വലിപ്പത്തിലും രൂപത്തിലും നിറത്തിലും വ്യത്യാസങ്ങള്‍ കാണാം.
മാന്‍ കുടുംബത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞവര്‍ തെക്കേഅമേരിക്കയില്‍ കണ്ടുവരുന്ന പുഡു വര്‍ഗത്തില്‍പ്പെട്ടവരാണ്, പതിമൂന്നിഞ്ചോളമാണ് പരമാവധി പൊക്കം. എന്നാല്‍ വലിപ്പത്തില്‍ വമ്പനായ മൂസ് ഇനത്തില്‍പ്പെട്ട മാനിന്റെ ശരാശരി ഉയരം ആറടിയോളമാണ്.
പണ്ട്കാലത്ത് ഇതിലും വലിയ മാനുകള്‍ ജീവിച്ചിരുന്നുവത്രെ. ഐറിഷ് എല്‍ക്ക് എന്ന ഇനം മാനിന് പതിനൊന്നടിയോളം വീതിയില്‍ പടരുന്ന കൊമ്പുകളുണ്ടായിരുന്നതായി ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.
വലിപ്പത്തില്‍ മുമ്പന്മാരായ മാനുകള്‍ വലിയ കൂട്ടങ്ങളിലായി താമസിക്കുന്നവരാണ്. വിശാലമായ പുല്‍മേടുകളിലും മറ്റും മേഞ്ഞു നടക്കുന്ന ഇവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി മത്സരിക്കേണ്ടി വരാറില്ല. ശത്രുക്കളില്‍ നിന്നും മറ്റും രക്ഷനേടാന്‍ കൂട്ടംകൂടല്‍ സഹായിക്കുകയും ചെയ്യും.
എന്നാല്‍ ചെറിയ മാനുകള്‍ കൂട്ടുകൂടി ജീവിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. ഭക്ഷണത്തിനുവേണ്ടിയും മറ്റും കടുത്ത മത്സരം വേണ്ടിവരുമെന്നതിനാല്‍ അവര്‍ ഒറ്റയ്ക്കും ചെറുകൂട്ടങ്ങളായു മൊക്കെയാണ് ജീവിക്കുന്നത്.
മിക്ക ഇനം മാന്‍ കുഞ്ഞുങ്ങള്‍ക്കും ജനിക്കുമ്പോള്‍ ശരീരത്തില്‍ പുള്ളിക്കുത്തുകളുണ്ടായിരിക്കും, എന്നാല്‍ പ്രായമാകുന്നതോടെ ഈ പുള്ളികള്‍ മായുകയാണ് പതിവ്.
ആണ്‍മാനിന് ഒന്നുരണ്ടു വയസിനുള്ളില്‍ കൊമ്പുകള്‍ മുളയ്ക്കാന്‍ തുടങ്ങും.ക്രമേണ ഈ കൊമ്പുകള്‍ക്ക് വലിപ്പം കൂടുകയും പടരുകയും ചെയ്യും, ആണ്‍മാനുകള്‍ തമ്മില്‍ കൊമ്പുകൊണ്ട് പരസ്പരം ആക്രമിക്കാറുമുണ്ട്, കൂട്ടത്തില്‍ ഏറ്റവും ശക്തന്‍ ആണെന്ന് തീരുമാനിക്കുന്നത് ഈ പോരട്ടത്തിലൂടെയാണ്, ജയിക്കുന്നവന് ആ കൂട്ടത്തെ നയിക്കാം.
മൂസ് ഇനത്തില്‍പ്പെട്ട മാനുകള്‍ക്കാണ് ഏറ്റവും വലിയ കൊമ്പുകളുള്ളത്. റെയിന്‍ഡീര്‍, കരിബു, റെഡ് ഡീര്‍ എന്നീ ഇനം മാനുകളുടെ കൊമ്പുകള്‍ ആകൃതികൊണ്ടും പിരിവുകളുടെ വൈചിത്ര്യം കൊണ്ട് സങ്കീര്‍ണമാണ്.
വംശനാശഭീഷണി നേരിടുന്നവരുമുണ്ട് മാനുകള്‍ക്കിടയില്‍, അതില്‍ ഏറ്റവും വലിയ ഭീഷണി നേരിടുന്ന ഒരു കൂട്ടരാണ് കസ്തൂരിമാനുകള്‍, ഏഷ്യയില്‍ കണ്ടുവരുന്ന ഏഴിനം കസ്തൂരി മാനുകള്‍ വംശനാശത്തിന്റെ വക്കിലാണ്, സുഗന്ധദ്രവ്യത്തിന്റെ നിര്‍മാണത്തിനായി ഇവയെ വന്‍തോതില്‍ വേട്ടയാടി ക്കൊണ്ടിരിക്കുന്നതാണ് കാരണം.