EncyclopediaScienceSpaceTell Me Why

ചന്ദ്രനില്‍ നിന്ന് നോക്കുമ്പോള്‍ പകല്‍ പോലും നക്ഷത്രങ്ങള്‍ കാണാന്‍ സാധിക്കുന്നത് എന്തുകൊണ്ട്??

ഭൂമിയില്‍ നിന്ന് പകല്‍ സമയത്ത് നക്ഷത്രങ്ങളെ കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആദ്യം പരിശോധിക്കാം.ഭൂമിയുടെ വായുമണ്ഡലം സൂര്യപ്രകാശത്തെ ചിതറിക്കുന്നത് കാരണം പകല്‍ എല്ലാ ദിശയില്‍ നിന്നും നക്ഷത്രങ്ങളുടെ പ്രഭയേക്കാള്‍ കൂടിയ പ്രകാശം നമ്മുടെ കണ്ണിലെത്തുന്നു.ഇതുകൊണ്ട് നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം തിരിച്ചറിയുവാനും നക്ഷത്രങ്ങള്‍ കാണുവാനും സാധിക്കുന്നില്ല.സന്ധ്യക്ക് ആകാശത്തിന്റെ പ്രഭ ഓരോ നക്ഷത്രത്തിന്റെയും പ്രഭയെക്കാള്‍ കുറയുന്ന ക്രമത്തില്‍ അവ നമുക്ക് കാണാന്‍ കഴിയുന്നു.
ചന്ദ്രന് വായുമണ്ഡലമില്ലാത്തതുകൊണ്ട് അവിടെ നിന്ന് നോക്കുമ്പോള്‍ പകല്‍ സമയത്തും നക്ഷത്രങ്ങളെ കാണുവാന്‍ കഴിയും.പക്ഷേ സൂര്യപ്രകാശം തട്ടുന്ന ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്നുള്ള പ്രകാശo തട്ടുന്ന കണ്ണിലെത്തുമ്പോള്‍ കണ്ണിലെ കൃഷ്ണമണിയുടെ വ്യാസം കുറയുമെന്നതുകൊണ്ട് കൈ കൊണ്ടോ മറ്റോ ചന്ദ്ര പ്രഭ മറച്ചുപിടിച്ചാലേ ചന്ദ്രനില്‍ വച്ചും നക്ഷത്രങ്ങളെ കാണുവാന്‍ സാധിക്കുകയുള്ളൂ.