EncyclopediaGeneralTrees

ഉമ്മം

3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാനുള്ള ശേഷി ഉമ്മത്തിന്ഉണ്ട്.