മഹാനായ ദാരിയസ്
പേര്‍ഷ്യയിലെ രാജാവായിരുന്നു മഹാനായ ദാരിയസ്. ബാബിലോണിയയിലും ഗ്രീസിലും അദ്ദേഹം നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.
സൈന്യാധിപന്‍ എന്ന നിലയിലും ദാരിയസ് സമര്‍ഥനായിരുന്നു.സൈന്യത്തെ പരിഷ്കരിക്കുന്നതിലും പുതിയ പുതിയ വിദ്യകള്‍ അവരെ പരിശീലിപ്പിക്കുന്നതിലുമെല്ലാം ദാരിയസ് ഏറെ ശ്രദ്ധിച്ചിരുന്നു.പട്ടാളക്കാര്‍ക്ക് അര്‍ഹമായ പദവികള്‍ നല്‍കുന്നതിലും പദവിക്കനുസരിച്ച് പണം നല്‍കുന്നതിനും അദ്ദേഹം മടി കാണിച്ചിരുന്നില്ല.
പെര്‍സിപോളിസ് പട്ടണത്തില്‍ വലിയ കെട്ടിടങ്ങള്‍ പണിയുകയും ആ പട്ടണത്തെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു ദാരിയസ്. വാണിജ്യമേഖലയിലും അളവുകളും തൂക്കങ്ങളും കൃത്യമാക്കുന്നതിലും അദ്ദേഹം ഏറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു.
ബി സി 549-ല്‍ ജനിച്ച ദാരിയസ്’ ബി സി 485-ലാണ് മരിച്ചത്.