ദാരിയസ് മൂന്നാമന്‍
പേര്‍ഷ്യ കണ്ട യുദ്ധവീരനായ മറ്റൊരു രാജാവായിരുന്നു ദാരിയസ് മൂന്നാമന്‍.ബി സി 380 മുതല്‍ 330വരെയാണ് ജീവിതകാലം. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയോട്ടത്തില്‍ ദാരിയസ് മൂന്നാമന് അധികാരം നഷ്ടപ്പെട്ടു.
ബി സി 334-ല്‍ നടന്ന ഗ്രാനിക്കസ് യുദ്ധത്തില്‍ അലക്സാണ്ടറുമായി ദാരിയസ് മൂന്നാമന്‍ ഏറ്റുമുട്ടി.വിജയം അലക്സാണ്ടര്‍ക്കായിരുന്നു.ബി സി 333-ല്‍ നടന്ന ഇനസ് യുദ്ധത്തിലും ദാരിയസിന്റെ സൈന്യവും അലക്സാണ്ടറുടെ സൈന്യവുമായി ഏറ്റുമുട്ടുകയുണ്ടായി.ഇക്കുറിയും വിജയം അലക്സാണ്ടര്‍ക്ക് തന്നെയായിരുന്നു.ഏറ്റുവുമൊടുവില്‍ ഗൗഗാമെലില്‍ നടന്ന പോരാട്ടത്തില്‍ അലക്സാണ്ടറോടു തോറ്റ് ദാരിയസ് മൂന്നാമന്‍ എക്ബതാനയിലേക്ക് ഒളിച്ചോടി.അവിടെ അദ്ദേഹം ഒരു സൈന്യം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടെ വധിക്കപ്പെട്ടു.