CookingCurry RecipesEncyclopedia

പാവയ്ക്ക കയ്പു കൂടാതെ കറിയുണ്ടാക്കാന്‍

പാവയ്ക്കയുടെ മുള്ളുപോലെ കാണപ്പെടുന്ന ഭാഗം മുഴുവന്‍ ചീകി കളയുക. ഉപ്പുപൊടി പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് മൂത്തുവരുമ്പോള്‍ അരടീസ്പൂണ്‍ മുളകുപൊടി 2 ചെറിയ സ്പൂണ്‍ മല്ലിപൊടി ഇവ ഇട്ട് ഇളക്കുക. പാവയ്ക്ക ചെറിയ കഷ്ണങ്ങളായി വട്ടത്തിലോ അര്‍ദ്ധ വൃത്താകൃതിയിലോ അരിഞ്ഞിട്ടു നല്ലപോലെ ഇളക്കുക.ഉപ്പുവേണമെങ്കില്‍ അല്പം കൂടി ചേര്‍ക്കാം.ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.പാകത്തിന് മൂക്കുമ്പോള്‍ ഇറക്കി വച്ചു ഉപയോഗിക്കാം