Encyclopedia

താജ്മഹലിലെ വിള്ളലുകള്‍

കലാമികവിനു മാത്രമല്ല എഞ്ചിനീയറിംഗ് മികവിനു ഉദാഹരണമാണ് താജ്മഹല്‍.ചെറിയ കാര്യത്തില്‍ പോലും പരമാവധി ശ്രദ്ധ പുലര്‍ത്തിയാണ് അത് പണിതിരികുന്നത്.പക്ഷെ ഇതൊക്കെയാണെങ്കിലും താജ്മഹലിലും വിള്ളലും ചോര്‍ച്ചയും മറ്റു കേടുപാടുകളും ഉണ്ടായിട്ടുണ്ട്.
താജ് മഹലില്‍ ആദ്യമായി കേടുപാട് കണ്ടെത്തിയത് പണി തീര്‍ന്നു നാലുവര്ഷം കഴിഞ്ഞപ്പോഴായിരുന്നു.അന്നത്തെ ചക്രവര്‍ത്തി ഔറംഗസീബ് പിതാവ് ഷാജഹാന് നല്‍കിയ കത്തില്‍ താജ്മഹലിന്റെ വിള്ളലിനെയും ചോര്‍ച്ചയേയും കുറിച്ച് പറയുന്നുണ്ട്.ഉടന്‍ തന്നെ ഔറംഗസീബ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഏര്‍പ്പാടു ചെയ്യുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു.
ഈ വിള്ളല്‍ ഉണ്ടായതിനു പിന്നില്‍ ഒരു കഥയുണ്ട്.താജ്മഹല്‍ നിര്‍മിച്ച ശില്പി ചുറ്റിക കൊണ്ടടിച്ച് ഉണ്ടാക്കിയതാണത്രേ ഇത്.ആ കഥയിങ്ങനെയാണ്.
താജ്മഹലിന്റെ നിര്‍മാണം പൂര്‍ത്തിയായ സമയം അപ്പോള്‍ ഇനിയും മറ്റാര്‍ക്കെങ്കിലും വേണ്ടി ശില്പി മാളിക പണിതേക്കുമെന്ന് ഷാജഹാന്‍ കരുതി. അങ്ങനെ വന്നാല്‍ അതു താജ്മഹലിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് അദ്ദേഹം ഭയന്നു.അതു സംഭവിക്കാതിരിക്കാന്‍ ഒറ്റ വഴിയേയുള്ളൂ.ശില്പിയുടെ കൈ വെട്ടിക്കളയുക.
ശില്പി ഇതുകേട്ട് ഭയന്നു പോയി.കൈ ഇല്ലെങ്കില്‍ പിന്നെ ശില്പി ജീവിക്കുന്നതെന്തിനു? ശിക്ഷ നടപ്പിലാക്കിയതിനാല്‍ മരിക്കുമെന്നദ്ദേഹം ഉറപ്പിച്ചു.ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് താജ്മഹല്‍ കാണാന്‍ ശില്പി ആഗ്രഹം പ്രകടിപ്പിച്ചു.ചക്രവര്‍ത്തി സമ്മതിച്ചു.
പണിയായുധങ്ങളും എടുത്തു കൊണ്ട് ശില്പി താജ്മഹലിനുള്ളില്‍ കയറി.താജിന്‍റെ മകുടത്തിനു മുകളിലെത്തി എല്ലായിടവും കണ്ണോടിച്ചു. അടുത്ത നിമിഷം അദ്ദേഹം കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് മകുടത്തില്‍ ആഞ്ഞടിച്ചു.ചക്രവര്‍ത്തിയോടുള്ള പ്രതികാരം അന്ന് മുതലാണത്രെ താജ്മഹല്‍ ചേരാന്‍ തുടങ്ങിയത്.
ഔരംഗസീബിനു ശേഷം താജിലെ വിള്ളല്‍ ശ്രദ്ധയില്‍പെടുന്നത് 1810-ലാണ് ഇതിനെപ്പറ്റി പഠിക്കാന്‍ ഒരു ഉപടെഷക സമിതിയെ അക്കാലത്ത് ചുമതലപ്പെടുത്തി.ഈ സമിതിയുടെ ചില കണ്ടെത്തലുകള്‍ ശ്രദ്ദേയമായിരുന്നു.
അതില്‍ ഏറ്റവും പ്രധാനം താജ്മഹലിന്റെ വടക്ക്ഭാഗത്തെ അടിത്തറ തെക്കുഭാഗത്തെ അടിത്തറ തെക്കുഭാഗത്തേക്കാള്‍ 3.5 സെന്റിമീറ്റര്‍ താഴ്ന്നിരിക്കുകയാണന്നതായിരുന്നു.വടക്ക് ഭാഗത്ത് നദിയുള്ളത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും സമിതി വിലയിരുത്തി.പുറത്ത് വിള്ളലുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കെട്ടിടത്തിന്റെ വടക്ക്ഭാഗത്ത് കാര്യമായ വിള്ളലുകള്‍ ഉണ്ടായിരിക്കും.എന്ന് തന്നെയായിരുന്നു സമിതിയുടെ നിഗമനം.കരുത്തു കുറഞ്ഞ കമാനങ്ങളിലും വളവുകളിലും മറ്റും ആയിരിക്കും ആദ്യം വിള്ളല്‍ പ്രത്യക്ഷപ്പെടുകയെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ബ്രിട്ടീഷുകാര്‍ രണ്ടു തവണ താജ്മഹലില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.സ്വാതന്ത്ര്യശേഷം പല തവമ താജിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.ഇപ്പോള്‍ താജ്മഹല്‍ സന്ദര്‍ശിക്കുന്നയാള്‍ക്ക് മിക്കവാറും ഏതെങ്കിലും ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നു.എന്ന ബോര്‍ഡു കാണാനാവും.