പച്ച കൊത്തമല്ലിയില തോരന്‍
പാകം ചെയ്യുന്ന വിധം
പച്ച മല്ലിയില പൊടിയായി അരിയുക.ഉള്ളി തൊലിച്ച് കഴുകി ചെറുതായി അരിയണം.പച്ചമുളക് കഴുകി വട്ടത്തില്‍ അരിയുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും മുളകും അരിഞ്ഞു വച്ചിരിക്കുന്ന പച്ചകൊത്ത മല്ലിയില, ഉള്ളി, പച്ച മുളക്, ഇട്ട് വഴറ്റുക,തേങ്ങാ ചുരണ്ടിയെടുക്കുക. ഇവ തോരന് അരയ്ക്കുന്നത് പോലെ ചതച്ചെടുത്ത് അരച്ചുവച്ചിരിക്കുന്ന കൂട്ടിളക്കി ഉലര്‍ത്തിയെടുക്കുക.
ചേരുവകള്‍
പച്ചകൊത്തമല്ലിയില – 4 പിടി
ചുവന്നുള്ളി – 50 എണ്ണം
പച്ച മുളക് – 10
തേങ്ങ – ഒരു മുറി
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – 6 എണ്ണം
വെളിച്ചെണ്ണ – 2 സ്പൂണ്‍
കടുക് – അര സ്പൂണ്‍
മുളക് – 4
കറിവേപ്പില – കുറച്ച്