കൊമോറസ്
കൊമോറസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നാണ്. ആഫ്രിക്കൻ വൻകരയിൽ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണു സ്ഥാനം. മൊസാംബിക് ചാനലിലെ നാലു ചെറുദ്വീപുകളിൽ മൂന്നെണ്ണം ചേരുന്നതാണ് കൊമോറസ്. ഗ്രാൻഡ് കൊമോർ, മൊഹേലി, അൻജുവാൻ എന്നിവയാണ് കൊമോറസിനു കീഴിലുള്ള ദ്വീപുകൾ. നാലാമത്തെ ദ്വീപായ മയോട്ടി ഫ്രഞ്ച് അധീനതയിലാണ്. എന്നാൽ ഇവിടെയും കൊമോറസ് അവകാശവാദമുന്നയിക്കുന്നുണ്ട്. ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയിൽ മറ്റു മൂന്നു ദ്വീപുകളും അനുകൂല നിലപാടെടുത്തപ്പോൾ മയോട്ടിയിലെ ജനങ്ങൾ ഫ്രാൻസിൽ നിന്നും സ്വതന്ത്രമാകേണ്ട എന്നു വിധിയെഴുതി. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കൊമോറസ്.