ശംഖുവരയന്‍
ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്‍ എന്നു അറിയപ്പെടുന്നവ കറുത്തുമെലിഞ്ഞ ശരീരപ്രകൃതിയോടു കൂടിയവയാണ്.ഇവയുടെ മെലിഞ്ഞ ശരീരത്തിനു കുറുകെയുള്ള വെള്ളിക്കെട്ടുകള്‍ തന്നെയാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.ഏകദേശം ഒന്നര മീറ്റര്‍ നീളവും കറുത്ത് മിന്നുന്ന മുതുകും ശരീരത്തിന്‍റെ അടിഭാഗം വെളുത്ത നിറത്തോടു കൂടിയതും,ചെറിയ കണ്ണുകളും, വാലിന്റെ അറ്റം കൂര്‍ത്തതും ആകുന്നു.പാമ്പിന്‍ വിഷത്തിന്റെ കാര്യത്തില്‍ വെള്ളിക്കെട്ടന്മാര്‍ ഒട്ടും പിറകിലല്ല.ഇവയുടെ വിഷം വളരെ ശക്തി കൂടിയതാണ്.നമ്മുടെ നാട്ടില്‍ ശംഖുവരയന്‍ ,എട്ടടിവീരന്‍, മോതിരവളയന്‍, വഴവഴപ്പന്‍,കരിവേല തുടങ്ങി പല പേരുകളില്‍ സാധാരണയായി അറിയപ്പെട്ടുവരുന്നത്.
കേരളത്തില്‍ സര്‍വ്വവ്യാപകമായി കണ്ടുവരുന്ന ഒരിനം പാമ്പാണ് വെള്ളിക്കെട്ടന്മാര്‍, കേരളത്തിനു പുറത്തും പല പേരുകളില്‍ ഇവയെ കണ്ടുവരാറുണ്ട്.വെള്ളിക്കെട്ടന്മാര്‍ നമ്മുടെ വീടുകളുടെ പരിസരപ്രദേശങ്ങളിലും ,ചില സാഹചര്യങ്ങളില്‍ വീട്ടിനകത്തും സധൈര്യം കയറിവരുന്ന ഒരിനം പാമ്പാണ്.ഇരതേടിയാണ് ഇവ നമ്മുടെ വീട്ടിനകത്തും പുറത്തും കയറി വരുന്നത്.വെള്ളിക്കെട്ടന്മാര്‍ സാധരണയായി ഇര തേടുന്നത് എലി,തവള തുടങ്ങിയ ജീവികളെയാണ്.പകല്‍ സമയങ്ങളിലാണ് ഇവ ഇരതേടി പോകാറുള്ളത്.
മൂര്‍ഖന്‍ പാമ്പിനേക്കാള്‍ പതിന്മടങ്ങ് ശക്തിയേറിയതാണ് വെള്ളിക്കെട്ടന്‍ പാമ്പുകളുടെ വിഷം.ഇവയുടെ വിഷപ്പല്ലുകള്‍ വളരെ ചെറുതായതിനാല്‍ കടിയുടെ ശക്തി അനുസരിച്ചായിരിക്കും മനുഷ്യശരീരത്തില്‍ വിഷം കയറുന്നത്,അതായത് ശക്തമായ കടിയേറ്റ ഒരാളുടെ ശരീരത്തില്‍ വിഷത്തിന്റെ അംശം അധികമായി കയറുന്നു.വെള്ളിക്കെട്ടന്റെ വിഷം മനുഷ്യശരീരത്തിന്‍റെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.ഇവയുടെ കടിയേറ്റുകഴിഞ്ഞാല്‍ തണുപ്പും, മരവിപ്പും തോന്നുകയും മാത്രമല്ല കഠിനമായ വയറുവേദന, കടവായില്‍ വേദന,ശ്വാസതടസ്സം സംസാരിക്കാന്‍ വല്ലായ്മ, മയക്കം മുതലായവ അനുഭവപ്പെടും.ഇവയുടെ കടിയേറ്റ വ്യക്തിക്ക് ശരിയായ ചികിത്സ നല്‍കാതെ വരുമ്പോള്‍ മരണം വരെ സംഭവിക്കാറുണ്ട്.
വെള്ളിക്കെട്ടന്മാര്‍,പാമ്പുകളുടെ മുട്ടയിടുന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവരാണു.ഫെബ്രുവരി മുതല്‍ മേയ്മാസം വരെയുള്ള കാലയളവിലാണ് ഈ ഇണ ചേരുന്നതും, മുട്ടകളിടുകയും ചെയ്യുന്നത്.ഒരേ സമയത്ത് പതിനഞ്ചോളം മുട്ടകള്‍ ഇടാറുണ്ട്.ജൂണ്‍-ജൂലൈ മാസങ്ങളിലാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്.