അണലി
കേരളത്തിലെ പാമ്പുകടിയേറ്റു മരിക്കുന്നവരില്‍ ഭൂരിഭാഗവും അണലിയുടെതാണ്.അത്രമാത്രം അപകടകാരിയായ ഒരു പാമ്പാണ് അണലി.പല പേരുകളില്‍ ഇവയെ അറിയപ്പെടാറുണ്ട് . വള്ളുവനാട് പ്രദേശങ്ങളില്‍ വട്ടകൂറ എന്നും ചേനത്തണ്ടന്‍, മണ്ഡലി, രുധിരമണ്ഡലി, മഞ്ചട്ടി എന്നീ പേരുകളും ഇവയ്ക്ക് ഉണ്ട്. നീളം കുറഞ്ഞ് വണ്ണമുള്ള ശരീരമാണ് ഇവയുടേത്.വട്ടക്കൂറ എന്ന് അറിയപ്പെടാന്‍ കാരണം ഇതിന്‍റെ തടിച്ചുരുണ്ട മാംസളമായ ശരീരത്തിലെ വട്ടത്തിലുള്ള കളങ്ങള്‍ കാരണമാണ്.ചേനതണ്ടിന്റെ സാമ്യമുള്ള അടയാളങ്ങള്‍ ഇവയുടെ ശരീരത്തിലുള്ളതിനാലാണ് ചേനതണ്ടന്‍ എന്നു പറയുന്നത്.ഫണം ഇല്ല എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത അണലിയുടെ ശരീരം തവിട്ടു നിറത്തിലും തല ത്രികോണാകൃതിയിലുമാണ് കാണപ്പെടുന്നത്.അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകളില്‍ ആണ്‍ പാമ്പുകളുടെ വാല്‍ നീളം കൂടിയതും,പെണ്‍ പാമ്പുകളുടെത് നീളം കുറഞ്ഞതുമായി കാണപ്പെടുന്നു.രാത്രി കാലങ്ങളിലാണ് ഇവ അധികമായും ഇര തേടി ഇറങ്ങുന്നത്.ഇവപ്രധാനമായി ഭക്ഷിക്കുന്നത് എലികള്‍, അണ്ണാന്‍, പല്ലികള്‍, ഓന്തുകള്‍, ചെറുപറവകള്‍, തവളകള്‍, മുതലായവയാണ്.പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ അണലികള്‍ പൊതുവേ കുഴിമടിയന്മാരായി അറിയപ്പെടുന്നു.എത്ര ഉച്ചത്തിലുള്ള ബഹളം കേട്ടാലും അവ വളരെ സാവധാനത്തില്‍ മാത്രമേ നീങ്ങുകയുള്ളൂ.ഏകദേശം ഒരു മീറ്റര്‍ നീളത്തില്‍ വളരുന്ന അണലികള്‍ ശത്രുക്കളെ വിരട്ടുന്നതിനായി ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കാറുണ്ട്.ഈ ശബ്ദം കേട്ട് പലപ്പോഴും ആളുകള്‍ ഒഴിഞ്ഞു പോകാറുള്ളതിനാല്‍ കടി ഏല്‍ക്കാതെ രക്ഷനേടാന്‍ കഴിയും.അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ ഇന്ത്യയില്‍ കൂടാതെ ശ്രീലങ്ക,മ്യാന്മാര്‍,ചൈന,പാകിസ്താന്‍,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരാറുണ്ട്.കുറ്റികാടുകളിലും,പുല്‍ത്തളങ്ങളിലും,നെല്‍വയലുകളിലും,കരിമ്പിന്‍ തോട്ടങ്ങളിലും,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും ഇവയെ കാണാന്‍ സാധിക്കും.നെല്‍ വയലുകളുടെ ചുറ്റുമുള്ള സ്ഥലങ്ങളില്‍ ഇവയെ’ കൂടുതലായും കണ്ടെത്താന്‍ കഴിയും.