പച്ചമുളമണ്ഡലി
നിറങ്ങളില്‍ മനുഷ്യര്‍ക്ക് ഇഷ്ട്ടപ്പെട്ടനിറമാണ് പച്ച.കാരണം പച്ച നിറത്തിന് ഒരു പ്രത്യേക സൗന്ദര്യമാണുള്ളത്.അതുപോലെ തന്നെയാണ് പച്ചമുളമണ്ഡലിയുടെ കാര്യവും. അണലി കുടുംബത്തില്‍ ഏറ്റവും സൗന്ദര്യമുള്ളതും പേരുപോലെ തന്നെ കാണാന്‍ പച്ചനിറത്തിലുള്ളവയുമാണ് ഇക്കൂട്ടര്‍.നീളം കുറഞ്ഞ്, തടിച്ച ശരീരപ്രകൃതക്കാരാണ് ഇവര്‍.മുതുകില്‍ കറുത്ത നിറത്തിലുള്ള ചിത്രപ്പണികള്‍ കാണാന്‍ കഴിയും.ഏകദേശം 60 സെ.മീ മുതല്‍ ഒരു മീറ്റര്‍ വരെ നീളത്തിലാണ് സാധാരണ ഇവയെ കണ്ടുവരുന്നു.അതിനാല്‍ ഇവരെ കുഴിമണ്ഡലികള്‍ എന്നും വിളിക്കാറുണ്ട്.സാധാരണ അണലികളെപ്പോലെ തന്നെ ഇവയുടെ തലയും ത്രികോണാകൃതിയില്‍ തന്നെയാണുള്ളത്.
ഇന്ത്യയില്‍, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്.കേരളത്തില്‍ തന്നെ,നമ്മുടെ നാട്ടിന് പ്രദേശങ്ങളില്‍ ഇവയെ കണ്ടുവരാറില്ല.കാരണം ഇവ ഏറെ ഇഷ്ടപ്പെടുന്നത് കുറ്റിക്കാടുകളാണ്.അതുകൊണ്ടുതന്നെ ഇത്തരം പാമ്പുകളെ കടിയേറ്റുള്ള മരണങ്ങള് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല മികപ്പോഴും രാത്രികാലങ്ങളാണ് ഇവ ഇര തേടുന്നതിനായി തിരഞ്ഞെടുക്കുന്ന സമയം.ഇവ സാധാരണയായി മരച്ചില്ലകളില്‍ ചുറ്റിപ്പിടിച്ചുകിടന്നു സമീപത്തുകൂടി പോകുന്ന ചെറുജീവികളേയും ഇരകളെയും ചാടിക്കടിച്ച് പിടിക്കുന്നു.പൊതുവേ ഇവയ്ക്ക് വളരെ വിസ്താരമുള്ള വായ ആണുള്ളത്.അരണ, ഓന്ത്, ചെറുപക്ഷികള്‍, ചുണ്ടെലി, തുടങ്ങിയവ ഇവയുടെ പ്രിയ ഇരകളാണ്.
കാണാന്‍ സൗന്ദര്യമൊക്കെയുണ്ടെങ്കിലും വിഷത്തിന്റെ കാര്യത്തില്‍ ഇവന് ഒട്ടും മോശക്കാരനല്ല,തികച്ചും അണലി കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന രീതിയില്‍ മനുഷ്യജീവന് അപകടത്തിലാക്കുന്ന തരത്തിലാണ് ഇവയുടെ വിഷത്തിന്റെ ശക്തി മരണം വരെ സംഭവിക്കാവുന്നതാണ്അണലിയുടെ പോലെ തന്നെ ഇവയുടെ വിഷാംശം മനുഷ്യശരീരത്തിന്റെ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്.ഇവയുടെ കടിയേറ്റ ഭാഗങ്ങളില്‍ വേദനയും വീക്കവും അനുഭവപ്പെടും.മാത്രമല്ല ഛര്‍ദ്ദിയും, മയക്കവും വയറുവേദനയും അനുഭവപ്പെടാറുണ്ട്.ഇവയെ കണ്ടാല്‍ വളരെ ശ്രദ്ധയോടുകൂടി മാത്രമേ പോകാവൂ.അല്ലെങ്കില്‍ ഇവ നമ്മളെ അപകടത്തില്‍പ്പെടുത്തും.
പച്ചമുളമണ്ഡലികള് അണലികളെപ്പോലെ തന്നെ പ്രസവിക്കുകയാണ് ചെയ്യുന്നത്.മേയ് മുതല്‍ ജൂലായ് മാസങ്ങളില്‍ ഇവ പതിനഞ്ചോളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.