കുറ്റാലക്കുഴി മണ്ഡലി
ഇവയുടെ ഇംഗ്ലീഷ് നാമം ഹംപ് നോസ്ഡ് പിറ്റ് വൈപ്പർ(hump nosed pit viper)എന്നാണ്.ഉഗ്രവിഷമുള്ള അണലിയുടെ കുടുംബത്തില്‍പ്പെട്ടവയാണ് ഇവര്‍,എങ്കിലും ഇവയുടെ വിഷം വളരെ ചെറിയ തോതില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ.പാറമണ്ഡലി, കുഴിമണ്ഡലി, കുഴിവരിയന്‍, ചട്ടിതലയന്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്.ഇളം മഞ്ഞ കലര്‍ന്ന ചുവപ്പ് നിറത്തിലാണ് ഇക്കൂട്ടരെ കാണുന്നത്.വേണമെങ്കില്‍ ചെമ്പിന്റെ നിറമെന്നു പറയാം.ചൂണ്ടുവിരലിന്റെ വണ്ണവും, മാംസളവുമായ ശരീരത്തില്‍ ഇടവിട്ട് ചിത്രപ്പണികളുമുള്ള പ്രകൃതമാണിവയ്ക്ക് കൂര്‍ത്ത നീളവും കൂര്‍ത്ത വാലറ്റവുമാണിവയ്ക്ക്.അണലികളെപ്പോലെ ഇവയുടെ തലയും ത്രികോണാകൃതിയിലാണിരിക്കുന്നത്.ഇവയുടെ കണ്ണിനും തലയ്ക്കുമിടയില്‍ ഓരോ കുഴികളും കാണപ്പെടുന്നു.
കൊച്ചു ചുള്ളിക്കമ്പുകളില്‍ വാലുകൊണ്ട് ചുറ്റിക്കിടന്ന് ഒറ്റപ്പെട്ടുപോകുന്ന ജീവജാലകങ്ങളെ ചാടിക്കൊത്തുന്ന പ്രകൃതക്കാരാണ് കുറ്റാലക്കുഴി മണ്ഡലികള്‍ ചെറുജീവികളെ കടിച്ച് വിഷമേല്‍പ്പിച്ച് കൊന്നശേഷം ,വിഴുങ്ങുകയാണ് ഇവയുടെ പതിവ്.കുറ്റാലക്കുഴി മണ്ഡലികള്‍ അണലിയുടെ പോലെ തന്നെ ഇവയുടെ വിഷാംശ മനുഷ്യശരീരത്തിന്‍റെ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്.ഇവയുടെ കടിയേറ്റ ഒരാളുടെ ശരീരത്തില്‍ വിഷം വേഗത്തില്‍ കടക്കുകയും രക്തത്തില്‍ കലരുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യുന്നു.ഇവയുടെ കടിയേറ്റ വ്യക്തിക്ക് ശരിയായ ചികിത്സ നല്‍കാതെ വരുമ്പോള്‍ മരണം വരെ സംഭവിക്കാറുണ്ട്.
കുറ്റാലക്കുഴി മണ്ഡലികള്‍ ആദ്യം മുട്ടകള്‍ ഉത്പാദിപ്പിച്ച് അര്‍ധവള൪ച്ചയെത്തിച്ച ശേഷം ഈ മുട്ടകളെ തന്‍റെ ശരീരത്തില്‍ മറ്റൊരു അറയില്‍ സൂക്ഷിക്കുന്നു.അതിനു ശേഷം മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തിയതിനു ശേഷം അവ അണലികളെപ്പോലെ തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യാറ്.ഒറ്റ പ്രസവത്തില്‍ സാധാരണയായി പത്തോളo കുഞ്ഞുങ്ങള്‍ ഉണ്ടാകും.