EncyclopediaWild Life

ക്രൗഞ്ചം

നീളമുള്ള കാലുകളും കഴുത്തുമുള്ള ഒരു പക്ഷിയിനത്തിനു പൊതുവിൽ പറയുന്ന നാമമാണ് ക്രൗഞ്ചം. ഭാരതത്തിൽ കാണുന്ന ക്രൗഞ്ചപ്പക്ഷികളിൽ പ്രമുഖമാണ് സാരസം. മീൻ, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ്‌ ഇവയുടെ ആഹാരം.
മുഖ്യജാതികൾ
ലക്ഷ്മണക്രൗഞ്ചം
ലക്ഷ്മണക്രൗഞ്ചം (Grus grus) ഇംഗ്ളീഷിൽ സാധാരണ ക്രൗഞ്ചം (Common Crane) എന്ന് വിവക്ഷിക്കപ്പെടുന്നു.
സാരസക്രൗഞ്ചം
ഭാരതത്തിൽ സാധാരണയായി കണ്ടുവരുന്ന ക്രൗഞ്ചവർഗമാണ് സാരസം. സാധാരണയായി ക്രൗഞ്ചം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് സാരസത്തെയാണ്.
സൈബീരിയൻ ക്രൗഞ്ചം
സൈബീരിയൻ ക്രൗഞ്ചം (Grus leucogeranus) ഇംഗ്ളിഷിൽ Siberian Crane അഥവാ Great White Crane എന്നറിയപ്പെടുന്നു.
ജപ്പാനീയക്രൗഞ്ചം
ജപ്പാനീയക്രൗഞ്ചം അഥവാ ജപ്പാൻ ക്രൗഞ്ചം (Grus japonensis) മലയാളത്തിൽ ചെന്തലക്കൊക്ക് എന്നും ചെന്തലയൻ കൊക്ക് എന്നും അറിയപ്പെടുന്നു.
കാളകണ്ഠക്രൗഞ്ചം
കാളകണ്ഠക്രൗഞ്ചം (Grus nigricollis) അഥവാ കാളകണ്ഠസാരസം

ഇതിഹാസത്തിൽ
ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളെ അമ്പെയ്തു വധിച്ചത് കണ്ട് മനം നൊന്താണ് വാല്മീകി “മാനിഷാദ..” എന്നു തുടങ്ങുന്ന ആദികാവ്യമെഴുതിയത് എന്നാണ് ഐതിഹ്യം.