EncyclopediaWild Life

കോമണ്‍ കസ്കസ്

വീടുകളില്‍ ഓമനിച്ചു വളര്‍ത്തുന്ന സഞ്ചിമൃഗമാണ്‌ കോമണ്‍ കസ്കസ്. കുരങ്ങിനോട് സാമ്യമുള്ള ഇക്കൂട്ടര്‍ മരം കയറാന്‍ വിദഗ്ധരാണ്. മരത്തില്‍ കയറാനും ചില്ലകളില്‍ പിടിച്ചു നടക്കാനും നീളന്‍ വാല്‍ അവയെ സഹായിക്കുന്നു. മരങ്ങളില്‍ നിനാണ് ഇഷ്ടഭക്ഷണമായ ഇലകളും പഴങ്ങളുമൊക്കെ അകത്താക്കുക.

  പല ദ്വീപുകളില്‍ പാര്‍ക്കുന്നവര്‍ക്ക് പല തരം നിറങ്ങളാണ് കാണപ്പെടുന്നത്. വെളുപ്പു നിറക്കാരെ മുതല്‍ കറുപ്പ് നിറക്കാരെ വരെ ഇക്കൂട്ടരില്‍ കാണാം.എന്നാല്‍ പുറത്തൊരു വര എല്ലാവര്‍ക്കും ഉണ്ടാകും. അതുപോലെ എല്ലാവരുടെയും വാലില്‍ കുറെ ഭാഗത്ത് രോമവും ഉണ്ടാകില്ല.

 കോമണ്‍ കസ്കസിന് 38 മുതല്‍ 48 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. പതിനേഴു സെന്റിമീറ്ററാണ് വാലിന്റെ നീളം. മൂന്നര കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു,

 ന്യൂഗിനിയയിലും സോളമന്‍ ദ്വീപുകളിലുമാണ് കോമണ്‍ കസ്കസ് ധാരാളമായി ഉള്ളത്. നോര്‍ത്തേണ്‍ കോമണ്‍ ക്സ്കസ് എന്നും ഇക്കൂട്ടര്‍ അറിയപ്പെടുന്നു.

 കസ്കസുകളിലെ വലിപ്പം കൂടിയ കൂട്ടരാണ് ലാര്‍ജ് കലേബസ് കസ്കസുകള്‍. രണ്ടടി നീളവും 10 കിലോഗ്രാം വരെ ഭാരവും ഇകൂട്ടര്‍ക്കുണ്ടാകും. ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ മാത്രമെ ഈ ഇനത്തിലുള്ള സഞ്ചിമൃഗങ്ങള്‍ ഇപ്പോഴുള്ളൂ.

  ഓസ്ട്രേലിയന്‍ പോസ്സത്തിന്റെ കുടുംബത്തില്‍ പെട്ട ഇവരുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് കടും നിറങ്ങളും താഴെ മങ്ങിയ നിറങ്ങളുമാണ് ഉള്ളത്.