EncyclopediaHistory

കൊളംബസിന്റെ നേട്ടം

പല ചെടികളും പച്ചക്കറികളുമൊക്കെ ലോകം മുഴുവനും വ്യാപിപ്പിക്കാന്‍ കൊളംബസിന്റെ യാത്രകള്‍ കാരണമായി. നമുക്ക് സുപരിചിതമായ തക്കാളി. ഉരുളക്കിഴങ്ങ്, കൈതച്ചക്ക തുടങ്ങിയവയുടെയൊക്കെ ജന്മദേശം അമേരിക്കയാണ്. ഇവയെല്ലാം കൊളംബസിന്റെ യാത്രകളിലൂടെ യൂറോപ്പിലെത്തി. പിന്നീട് യൂറോപ്യന്മാര്‍ ലോകത്തിന്റെ പല ഭാഗത്തും കോളനികള്‍ സ്ഥിപിച്ചതോടെ അവരുടെ പ്രിയപ്പെട്ട വിഭവങ്ങളും കടല്‍ കടന്നെത്തി.പതുക്കെ ആ സ്ഥലങ്ങളിലൊക്കെ അവ വ്യാപിക്കുകയും ചെയ്തു.