നിറം മാറും ഓന്തുകള്‍
വീടിന്റെ പരിസരങ്ങളില്‍ പൂന്തോട്ടത്തിലും പൊന്തക്കാടുകളിലും മറ്റും ഒന്തുകളെ കണ്ടിട്ടില്ലേ.’ലാസര്‍ട്ടീലിയ’ ഉരഗവിഭാഗത്തിലെ ഒരു പ്രധാന വിഭാഗമാണ് ഇവര്‍. ഉരഗങ്ങള്‍ക്കിടയില്‍ ജീവിതരീതി കൊണ്ടും ഏറ്റവുമധികം വൈവിധ്യമുള്ളത് ഇവയ്ക്കാണ്.
നാം സാധാരണ കാണുന്ന ഓന്തുകളുടെ ശാസ്ത്രീയനാമം ‘കലോട്ടസ് വേര്‍സീകളര്‍’ എന്നാണ്. മങ്ങിയ മഞ്ഞ നിറത്തിലോ, മണ്‍നിറത്തിലോ, പുള്ളികളും പാടുകളുമുള്ളവയാണ് ഇവയുടെ ദേഹം. ചെടിക്കമ്പുകള്‍ക്കിടയില്‍ അനങ്ങാതിരുന്നാല്‍ ഇവയെ പരിസരത്തു നിന്ന് പെട്ടെന്ന് തിരിച്ചറിയുക പ്രയാസമാണ്.പുങ്കുലകള്‍ക്കടുത്ത് ഇങ്ങനെ പതുങ്ങിയിരുന്ന് അടുത്തെത്തുന്ന പ്രാണികളെ ഇവ അകത്താക്കാറുണ്ട്.
ആണ്‍ ഓന്തുകള്‍ പൊതുവേ വലിയ ശരീരത്തോട് കൂടിയവയാണ്.മഞ്ഞ നിറമുള്ള കഴുത്തും തലയുമാണ് ഇവയ്ക്കുണ്ടാവുക.മുകളില്‍ എഴുന്നു നില്‍ക്കുന്ന മുള്ള് പോലുള്ള ഭാഗങ്ങളുണ്ടാകും.ഇതെല്ലാം കാണുമ്പോള്‍ ആര്‍ക്കും അടുക്കാന്‍ അല്‍പം ഭയം തോന്നും. മനുഷ്യരുടെ രക്തം ദൂരെയിന്ന് വലിചൂറ്റിക്കുടിക്കാന്‍ ഇവയ്ക്കാകുമെന്ന് നാട്ടില്‍ പുറങ്ങളില്‍ ഒരു വിശ്വാസമുണ്ട്.ഇതില്‍ വാസ്തവമൊന്നുമില്ല.എങ്കിലും ബ്ലഡ് സക്കാര്‍ അഥവാ ചോര കുടിയന്‍ എന്ന പേര് ഇവയ്ക്കുണ്ട്.
പരിസരത്തിനനുസരിച്ച് നിറം മാറുന്നതില്‍ ഓന്തുകള്‍ക്കുള്ള കഴിവ് പ്രസിദ്ധമാണല്ലോ.അഭിപ്രായങ്ങളില്‍ സ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കാനായി ഓന്തിനെപ്പോലെ നിറം മാറുന്നവര്‍ എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ സാധാരണ ഓന്ത് നിറം മാറുന്നതില്‍ അത്ര കേമാനല്ലെന്നതാണ് സത്യം. വളരെ സാവധാനം ചെറിയ ചില നിറം മാറ്റങ്ങളെ നമ്മുടെ നാട്ടിലെ ഓന്തുകള്‍ നടത്താറുള്ളൂ.
ആഫ്രിക്കയിലും മറ്റും കാണുന്ന ചില ഓന്തുകള്‍ നിമിഷനേരം കൊണ്ട് നിറം മാറുന്നവരാണ്. റെയിന്‍ബോ ലിസാര്‍ഡുകളിലെ ആണുങ്ങള്‍ തന്നെ ഉദാഹരണം. രാത്രികാലങ്ങളില്‍ ഇവയുടെ നിറം ഇരുണ്ടതായി മാറും.പകല്‍സമയത്ത് തലഭാഗത്ത് ഓറഞ്ച് നിറവും ശരീരഭാഗത്ത് നീലനിറവുമാകും.മറ്റ് ആണ്‍ ഓന്തുകളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ ഇവയുടെ തല കടുത്ത ഓറഞ്ച് നിറത്തിലാകും.ഓന്തുവര്‍ഗത്തില്‍ പെട്ട കമിലിയോണുകള്‍ നിറം മാറ്റത്തിന് പേര് കേട്ടവരാണ്. പ്രധാനമായും ശരീരതാപം നിയന്ത്രിക്കാനാണ് കമിലിയോണുകള്‍ നിറം മാറ്റുന്നത്. വര്‍ഗത്തിലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും ഇവ നിറം മാറുന്നു. ചുറ്റുപാടുകള്‍ക്കനുസരിച്ചും കമിലിയോണുകള്‍ നിറം മാറ്റാറുണ്ട്.