കാപ്പി
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് കാപ്പി – Coffea . കുറ്റിച്ചെടിയായും ചെറുമരമായും വളരുന്ന ഇവയുടെ ജന്മദേശം കിഴക്കെ ആഫ്രിക്കയിലെ എത്യോപ്പ്യയിലെ കാഫ്ഫാ (Kaffa) എന്ന സ്ഥലത്താണ്. അകൊണ്ടായിരിക്കാം ഇതിന് കാഫി എന്ന പേരുവന്നത്. കാപ്പിയിലെ ആൽക്കലോയ്ഡ് ആണ് കഫീൻ (Cafeine).ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാപ്പി സമൃദ്ധമായി വളരുന്നു. പാനീയമുണ്ടാക്കാനാണ് കാപ്പി കൂടുതലായും ഉപയോഗിക്കുന്നത്. കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് കാപ്പിച്ചെടി വ്യാവസായി കാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ പ്രിയ പാനീയം കാപ്പിയാണ്. 2016 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്.അത് ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ മൂന്നിൽ ഒന്ന് വരും.