കരയാമ്പൂ
മിർട്ടേസീ കുടുംബത്തിലെ ഒരു വൃക്ഷമായ സൈസീജിയം അരോമാറ്റിക്കം എന്ന മരത്തിന്റെ പൂമൊട്ട് ഉണക്കിയെടുക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്.ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.