കട്ടപിടിക്കുന്ന രക്തം
നമ്മുടെ ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടായാല്‍ അതിലൂടെ രക്തം പുറത്തേക്കൊഴുകും , എന്നാല്‍ അമിതമായി നഷ്ടപ്പെടും മുമ്പേ അതു തനിയെ കട്ടപ്പിടിക്കുകയും ചെയ്യും. ഇതിനു പിന്നില്‍ ഒരു കെമസ്ട്രിയുണ്ട്.
മുറിവേറ്റാലുടനെ ആ ഭാഗത്തെ കോശങ്ങളും രക്തത്തിലെ പ്ലേറ്റ്ലറ്റുകളും ചേര്‍ന്ന് ചില രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കും. ഇവ രക്തത്തിലെ മാംസ്യമായ പ്രോത്രോബിനില്‍ നിന്ന് ത്രോബിന്‍ എന്ന എന്‍സൈമിനെ ഉണ്ടാക്കുന്നു. ത്രോബിന്‍ ഉണ്ടായാലുടന്‍ അത് രക്തത്തിലെ ഫൈബ്രിനോജിനുമായി രാസപ്രവര്‍ത്തനം തുടങ്ങി അതിനെ ഫൈബ്രിന്‍ നാരുകളാക്കി മാറ്റും. ഈ നാരുകള്‍ ഒരു അരിപ്പപോലെ പ്രവര്‍ത്തിച്ച് ചുവന്ന രക്താണുക്കളേയും പ്ലേറ്റ്ലറ്റുകളെയുമൊക്കെ തടഞ്ഞു നിര്‍ത്തുന്നു, ഇതിനെയാണ് നാം രക്തം കട്ടപിടിക്കുന്നു എന്ന് പറയുന്നത്.