ക്ലപ്പ്സിഡ്ര
പുരാതന ഗ്രീസിലെ ഒരിനം ജലഘടികാരമായിരുന്നു ക്ലപ്സിഡ്ര അടിവശത്ത് ദ്വാരമുള്ള ഒരു ഭരണിയാണിത്,ഇതില്‍ നിറച്ച വെള്ളം ഒഴുകിത്തീരുമ്പോള്‍ സമയത്തിന്‍റെ ഒരു നിശ്ചിതഖണ്ഡം പൂര്‍ത്തിയായതായി കണക്കാക്കും.
കോടതികളിലാണ് ക്ലപ്സിഡ്ര ഉപയോഗിച്ചിരുന്നത്.ഒരു ക്ലപ്സിഡ്രയിലെ വെള്ളം ഒഴുകിത്തീരാന്‍ എടുക്കുന്ന സമയമാണ് പുരാതന ഗ്രീസിലെ വക്കിലന്മാര്‍ക്ക് വാദിക്കാന്‍ അനുവദിച്ചിരുന്നത്.
ക്ലപ്സിഡ്ര എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം ജലമോഷ്ടാവ് എന്നാണ്, ഭരണി ചോര്‍ത്തിക്കളയുന്ന വെള്ളം സമയം നിര്‍ണയിക്കാന്‍ ഉപയോഗിച്ചതിനാല്‍ ഈ പേര് അന്വര്‍ത്ഥമായിരുന്നു.