സ്വീഡനിലെ നഗരങ്ങള്‍
സ്വീഡനിലെ ജനങ്ങളില്‍ 80 ശതമാനവും ജീവിക്കുന്നത് നഗരങ്ങളിലാണ്. തലസ്ഥാനമായ സ്റ്റോക്ക്ഹോമാണ് രാജ്യത്തെ പ്രധാനനഗരം. സ്വീഡനിലെ ജനജീവിതത്തിന്റെ കേന്ദ്രമാണ് ഈ നഗരം.പ്രധാന ഗവണ്മെന്റ് ഓഫീസുകളും വ്യവസായിക കേന്ദ്രങ്ങളുമെല്ലാം ഇവിടെയാണ്.സ്വീഡന്റെ സംസ്കാരിക കേന്ദ്രവും ഇത് തന്നെ.
നീലജലാംശയങ്ങളും, മനോഹരമായ പാലങ്ങളുo ആംസ്റ്റര്‍ഡാം നഗരത്തെ മനോഹരമാക്കുന്നു.13-ആം നൂറ്റാണ്ടിലാണ് ഈ നഗരം നിര്‍മിക്കപ്പെട്ടത്.1634-ല്‍ നഗരം സ്വീഡന്റെ തലസ്ഥാനമായി. നഗരത്തിന്റെ മൂക്കും മൂലയും കൃത്യമായി ആസൂത്രണം ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്.1771-ല്‍ സ്ഥാപിതമായ റോയല്‍ അക്കാദമി ഒഫ് മ്യൂസിക്,1773-ല്‍ സ്ഥാപിതമായ റോയല്‍ ഓപ്പറ എന്നിവ നഗരത്തിന്റെ പ്രതാപം വര്‍ദ്ധിപ്പിക്കുന്നു.
ഗോട്ട്ബോര്ഗാണ് മറ്റൊരുപ്രധാന നഗരം,സ്വീഡനിലെ രണ്ടാമത്തെ വലിയനഗരം. തുറമുഖനഗരമാണിത്.17-ആം നൂറ്റാണ്ടില്‍ ഡച്ച്കാരാണ് നഗരം പണിതത്. കപ്പല്‍ നിര്‍മാണത്തിന് ഈ നഗരം കേള്‍വി കേട്ടിരിക്കുന്നു.
മാല്‍മൊ നഗരം 1658-ലാണ് പണി കഴിപ്പിച്ചത്.പ്രമുഖമായ തുറമുഖനഗരമാണിത്.14-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച വിശുദ്ധപത്രോസിന്റെ ദേവാലയം ഇവിടെ സ്ഥിതി ചെയ്യുന്നു.