EncyclopediaGeneralTrees

കൈപ്പനാറച്ചി

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കൈപ്പനാറച്ചി അഥവാ കൈപ്പനരഞ്ചി. (ശാസ്ത്രീയനാമം: Cipadessa baccifera) മെലിയേസി കുടുംബത്തിൽപ്പെടുന്ന ഒരു ചെറിയ പൂമരമായ ഈ ചെടി Cipadessa ജനുസിലെ ഏക അംഗമാണ്. സംസ്കൃതത്തിൽ വനനിംബം, വനമാലിനി എന്നും പറഞ്ഞു വരുന്നു. അറ്റ്ലസ് നിശാശലഭം ഈ ചെടിയിലാണു മുട്ടയിടുന്നത്. പല വിഷചികിത്സയ്ക്കും കൈപ്പനാറച്ചി ഉപയോഗിക്കുന്നുണ്ട്. മൂർഖവിഷ ചികിത്സയിൽ ഇതിന്റെ ഫലം അതിശയകരമാണെന്ന് ആദിവാസികൾ അവകാശപ്പെടുന്നു.മൂർഖൻ പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇലയുടെ നീര് ഒരൌൺസ് കഴിക്കുക, ഇത് സമൂലം അരച്ച് പുരട്ടുക, ഇല തിന്നുക എന്നിവയും മറ്റും ആദിവാസികൾക്കിടയിൽ പതിവുണ്ട്.മാരകമായ പക്ഷവാത ചികിത്സയിലും ഈ സസ്യം ഉപയോഗിക്കാറുണ്ട്. കട്ടിയായ രക്തക്കട്ടയെപ്പോലും അലിയിപ്പിക്കുവാൻ ഈ ഔഷധം പര്യാപ്തമാണെന്നു പറയുന്നു.