ചുരുളി
കാട്ടിലും നാട്ടിലും വിരളമായ ഒരു വൃക്ഷമാണ് ചുരുളി. ഇത് നാഗലോകത്തെ പ്രധാനവൃക്ഷമാണ് എന്നാണ് വിശ്വാസം. ചുരുളിയുടെ പൂക്കള്‍ പാമ്പുകള്‍ക്ക് പ്രിയപ്പെട്ടതിനാല്‍ സംസ്കൃതത്തില്‍ നാഗപുഷ്പ എന്നും ഇതിനു പേരുണ്ട്.
നാങ്ക് എന്നറിയപ്പെടുന്ന സുഗന്ധഔഷധ സമൂഹത്തിലെ ഒരംഗമാണ് ചുരുളി. ചതുര്‍ജാതം എന്നാണ് ഈ സുഗന്ധഔഷധസമൂഹത്തെ വിളിക്കുന്നത്, പലതരം ഔഷധങ്ങള്‍ക്ക് വേണ്ടി നാങ്കിനെ ഉപയോഗിക്കുന്നുണ്ട്. ചര്‍മരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ശരീരതാപം, കഫം, പിത്തം എന്നിവ നിയന്ത്രിക്കാനും, ചര്‍ദ്ദി, കുഷ്ഠം, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കും പരിഹാരമായി ഇതുപയോഗിക്കുന്നു, മാത്രമല്ല വിഷത്തെ ശമിപ്പിക്കാനും ഇതിനു കഴിവുണ്ട്.