ചൈനീസ് രീതിയില്‍ ഉള്ള വെജിറ്റബിള്‍ റോള്‍സ്
പാകം ചെയ്യുന്ന വിധം
ഉള്ളിയുടെ തളിരിലയും മുളകും അരിയുക. ക്യാപ്സിക്കവും ക്യാരറ്റും നീളത്തില്‍ അരിഞ്ഞെടുക്കണം. ക്യാബേജ് നുറുക്കി വയ്ക്കണം എണ്ണ ചൂടാക്കി ക്യാരറ്റ്,ഉള്ളി,പനീര്‍,ക്യാപ്സിക്കം,പച്ചമുളക് ഇവ ഓരോന്നായി ഓരോ മിനിറ്റ് ഇടവിട്ട് അതില്‍ ചേര്‍ത്ത് വറുത്തെടുക്കണം. പിന്നെ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒരു മിനിറ്റ് നേരം അടുപ്പത്ത് നിന്നിറക്കി വയ്ക്കണം.ചപ്പാത്തിയില്‍ വച്ച് ഉരുട്ടിയെടുക്കണം.നാല് റോളുകള്‍ ഉണ്ടാക്കുവാന്‍ മാത്രമേ ഇതിനു തികയൂ.
വേണ്ട സാധനങ്ങള്‍
1)ക്യാപ്സിക്കം – 2 എണ്ണം
2)ക്യാരറ്റ് – 2 എണ്ണം
3)മോട്ടക്കോസ് – ഒരു കഷണം
4)സ്പ്രിംഗ് ഒണിയന്‍- പതിനാറ് കഷണങ്ങള്‍
5)പനീര്‍ – 200 ഗ്രാം
6)സോയാ സോസ്
തക്കാളി സോസ് – രണ്ട് ടീ സ്പൂണ്‍
7)അജിനോമോട്ടോ – പാകത്തിന്
8)ഉപ്പും കുരുമുളകും – പാകത്തിന്
9)പച്ചമുളക് – നാലെണ്ണം
10)ബുഷ് ഓറഞ്ച്
ഫ്ലേവറോ പൈനാപ്പിള്‍ ഫ്ലേവറോ – രണ്ട് ടീ സ്പൂണ്‍
11)ചപ്പാത്തി – എട്ടെണ്ണം