സഞ്ചാരപ്രിയന്മാര്‍
പഴങ്ങളുണ്ടാകുന്ന മരങ്ങള്‍ ധാരാളമുള്ള പ്രദേശം അത് അന്വേഷിച്ചാണ് ചിമ്പാന്‍സികള്‍ കാടായ കാട്മുഴവന്‍ അലയുന്നത്. അങ്ങനെയുള്ള ഒരു സ്ഥലം കണ്ടെത്തിയാലും അവയുടെ അന്വേഷണം തീരുന്നില്ല ചില പ്രദേശങ്ങളില്‍ ഫലവൃക്ഷങ്ങള്‍ ധാരാളമുണ്ടെങ്കിലും അവയ്ക്ക് ആവശ്യമായ പഴങ്ങള്‍ യഥാസമയം കിട്ടി കൊള്ളണമെന്നില്ല. എല്ലാ മരങ്ങളിലും ഒരേ കാലത്തല്ല പഴങ്ങളുണ്ടാകുന്നത് എന്നതാണ് കാരണം.
പഴങ്ങളുടെ ഗുണമേന്മയും ചിമ്പാന്‍സികള്‍ക്ക് പ്രശ്നമാകാറുണ്ട്,കോമണ്‍ ചിമ്പാന്‍സി വര്‍ഗത്തിലെ പെണ്ണുങ്ങള്‍ പലപ്പോഴും കുഞ്ഞുങ്ങളുമൊത്തേ സഞ്ചരിക്കാറുള്ളൂ.
ശത്രുക്കള്‍ കുറവായതിനാല്‍ കൂടുതല്‍ ആവശ്യവും അവയ്ക്ക് വരാറില്ല, അംഗസഖ്യ കുറവായതിനാല്‍ ഭക്ഷണത്തിനു വേണ്ടിയുള്ള മത്സരവും ഇവര്‍ക്കിടയിലില്ല. മൂന്നു മുതല്‍ ആറുവരെ അംഗങ്ങളെ ഇത്തരം സംഘങ്ങളില്‍ കാണൂ.
കാട്ടിലൂടെ നീങ്ങുമ്പോള്‍ വളരെ ദൂരം നിലത്തുകൂടി നാലു കാലിലും സഞ്ചരിക്കും, നാലുകാലില്‍ നീങ്ങുമ്പോള്‍ കൈപ്പത്തി നിലത്തുറപ്പിക്കാതെ വിരല്‍മുട്ടുകളില്‍ ഊന്നിയാണ് നടക്കുക, രണ്ടു കാലില്‍ നടക്കാനും കഴിയും, പക്ഷേ കൂടുതല്‍ ദൂരം നീങ്ങാന്‍ കഴിയില്ല,എന്തെങ്കിലും കൈയില്‍ തൂക്കിയെടുത്ത് നടക്കേണ്ടി വരുമ്പോഴാണ് നിവര്‍ന്നു നടക്കുക.
വയര്‍ഭാഗത്തുള്ള മടക്കില്‍ പഴങ്ങളോ മരക്കമ്പോ വീഴാതെ വയ്ക്കാനും സാധിക്കും,ഒരു കൈ കൊണ്ട് പഴങ്ങളും മറ്റും പിടിച്ചുകൊണ്ട് മൂന്നുകാലിലും നീങ്ങാറുണ്ട്.
മരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ചില്ലയില്‍ നിന്ന് അടുത്തതിലേക്ക് തൂങ്ങിയാടി നീങ്ങാനും പ്രയാസമില്ല.മറ്റു കുരങ്ങന്മാരെ ഓടിക്കാനും നിലത്തുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കാനും ഈ യാത്ര പ്രയോജനപ്പെടും,ഇങ്ങനെയുള്ള പറക്കലില്‍ ചെറുപ്പക്കാര്‍ക്കായിരിക്കും കൂടുതല്‍ വേഗത. ശരീരത്തിന്‍റെ ഭാരക്കുറവും ഊര്‍ജ്ജസ്വലതയുമാണ് കാരണം.
കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന അമ്മമാര്‍ വളരെ പുറകിലായിരിക്കും നീങ്ങുക.കാലിലെ തള്ളവിരല്‍ മറ്റു വിരലുകള്‍ക്ക് നേരെ തിരിച്ച് വസ്തുക്കളില്‍ പിടിക്കാന്‍ ചിമ്പാന്‍സികള്‍ക്ക് സാധിക്കും.
അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് സംഘം ഒരു ദിവസo എത്ര ദൂരം സഞ്ചരിക്കുമെന്നു കണക്കാക്കുന്നത്, ചിമ്പാന്‍സി കൂട്ടത്തില്‍ കുഞ്ഞുങ്ങളോ അസുഖമുള്ളവരോ ഉണ്ടെങ്കില്‍ സഞ്ചരിക്കുന്ന ദൂരത്തിലും വ്യത്യാസം വരും. പെണ്‍ചിമ്പാന്‍സി ഒരു ദിവസം ഏകദേശം മൂന്നു കിലോമീറ്റര്‍ വരെ സഞ്ചരിക്കുമ്പോള്‍ ആണ്‍ചിമ്പാന്‍സികള്‍ അതിന്റെ ഇരട്ടി ദൂരമാണ് ആ സമയം കൊണ്ട് എത്തുക.
എന്നാല്‍ ഭക്ഷണം തേടിയുള്ള യാത്രയാണെങ്കില്‍ ചിലപ്പോള്‍ വെറും ഒന്നര കിലോമീറ്ററും വരെ ആകാറുണ്ട്.
ദൂരത്തിലുള്ള സഞ്ചാരത്തിനിടയില്‍ ആണുങ്ങള്‍ മരത്തടിയില്‍ കൈക്കൊണ്ടും കാലുകൊണ്ടും അടിച്ച് ശബ്ദമുണ്ടാക്കാറുണ്ട്.
പുറകെ വരുന്ന പെണ്‍ ചിമ്പാന്‍സികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോകേണ്ട വഴി അറിയാനും സഞ്ചാരത്തിന്റെ വേഗത മനസ്സിലാക്കാനും എത്തിയ ദൂരം അറിയാനും ഈ കൊട്ടല്‍ വിദ്യ സഹായിക്കുന്നു.
തങ്ങളുടെ താമസസ്ഥലത്തിന്‍റെ ചുറ്റുപാടുകളെക്കുറിച്ച് ചിമ്പാന്‍സികള്‍ക്ക് നല്ല ബോധമുണ്ടായിരിക്കും.ആ പ്രദേശത്തെ താഴ്വരകളും കുന്നുകളും അരുവികളും എവിടെയൊക്കെയാണെന്നും സുഖമായി സഞ്ചരിക്കാന്‍ പറ്റുന്നതെങ്ങനെയാണെന്നും അവ മനസ്സിലാക്കിയിരിക്കും. സ്ഥലവും അവയ്ക്ക് നന്നായി അറിയാം.
പഴങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഊഹിച്ചറിയാന്‍ ചിമ്പാന്‍സികള്‍ക്കു കഴിയുമെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങളിലേക്ക് എത്രവേഗം എത്താമെന്നും അവയ്ക്ക് നിശ്ചയമുണ്ടായിരിക്കും, അരുവികളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ പുതിയ വഴി കണ്ടെത്താനും ചിമ്പാന്‍സികള്‍ ബഹു കേന്മാരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.